Kerala

ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു; പരാതിയുമായി സഹകരണ പരീക്ഷാ ബോര്‍ഡ്

പരീക്ഷ നടക്കുന്നതിന് തൊട്ട്മുമ്പുള്ള ദിവസം പണം വാങ്ങി ചോദ്യപേപ്പര്‍ പുറത്ത് വിട്ടുവെന്നും ആരോപണങ്ങളുണ്ട്.

ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു; പരാതിയുമായി സഹകരണ പരീക്ഷാ ബോര്‍ഡ്
X

തിരുവനന്തപുരം: സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് പരാതി. ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നിരിക്കുന്നത്.

സംഭവത്തില്‍ സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പരീക്ഷ നടന്ന സമയത്ത് ചോദ്യങ്ങള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

മാര്‍ച്ച് 27നാണ് ബോര്‍ഡ് പരീക്ഷ നടത്തിയത്. പരീക്ഷ നടക്കുന്നതിന് തൊട്ട്മുമ്പുള്ള ദിവസം പണം വാങ്ങി ചോദ്യപേപ്പര്‍ പുറത്ത് വിട്ടുവെന്നും ആരോപണങ്ങളുണ്ട്.

Next Story

RELATED STORIES

Share it