Kerala

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

ഇലവീഴാപൂഞ്ചിറയില്‍നിന്ന് റിപോര്‍ട്ടിങ് കഴിഞ്ഞ് മടങ്ങവെ മൂന്നിലവ് വാളകത്ത് ബൈക്ക് നിയന്ത്രണംവിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു
X

കോട്ടയം: വാര്‍ത്താ ശേഖരണം കഴിഞ്ഞു മടങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അപകടത്തില്‍പെട്ടു മരിച്ചു. മാധ്യമം ഈരാറ്റുപേട്ട ലേഖകനും ഫോട്ടോഗ്രാഫറുമായ കാടാപുരം അബ്ദുല്‍ കരിം (64) ആണ് മരിച്ചത്. ഇലവീഴാപൂഞ്ചിറയില്‍നിന്ന് റിപോര്‍ട്ടിങ് കഴിഞ്ഞ് മടങ്ങവെ മൂന്നിലവ് വാളകത്ത് ബൈക്ക് നിയന്ത്രണംവിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ കരീമിനെ തൊടുപുഴയിലെ സ്വകാര്യാശുപത്രിയില്‍ലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി മാധ്യമം ലേഖകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഈരാറ്റുപേട്ട ടൗണില്‍ സ്റ്റുഡിയോയും നടത്തുന്നുണ്ട്. ഈരാറ്റുപേട്ടയിലെ സാമൂഹ്യസാംസ്‌കാരികരംഗത്ത് സജീവസാന്നിധ്യമായിരുന്ന കരിം. ഭാര്യ: റംല തൊടുപുഴ. മക്കള്‍: അനീഷ്, അജീഷ്, അനൂപ്. മരുമക്കള്‍: സജ്‌ന, നൈമ, ജൗഹറ. ഖബറക്കം ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഈരാറ്റുപേട്ട പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it