Kerala

ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ മൂന്നാമതും നീട്ടി

ജേക്കബ് തോമസിനെതിരായ അച്ചടക്കരാഹിത്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ആറു മാസത്തേക്ക് കൂടി സസ്‌പെന്‍ഷന്‍ നീട്ടിയത്.

ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ മൂന്നാമതും നീട്ടി
X

തിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ മൂന്നാമതും നീട്ടി. ജേക്കബ് തോമസിനെതിരായ അച്ചടക്കരാഹിത്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ആറു മാസത്തേക്ക് കൂടി സസ്‌പെന്‍ഷന്‍ നീട്ടിയത്. എന്നാല്‍, സസ്‌പെന്‍ഷന്‍ കാലാവധി ഒരുവര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ നീട്ടാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. കേന്ദ്രാനുമതിക്കായി അപേക്ഷിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നതിനാല്‍, കമ്മീഷന്‍

ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തശേഷം കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി അയക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചത്. ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് പുസ്തകം എഴുതിയതിനുമാണ് ഡിജിപി ജേക്കബ് തോമസിനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. പിന്നീട് തുറമുഖ വകുപ്പില്‍ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നതു സംബന്ധിച്ച അന്വേശഷണത്തിന്റെ പേരിലാണ് സസ്‌പെന്‍ഡ് ചെയ്തത്.

Next Story

RELATED STORIES

Share it