Kerala

നോക്കുകുത്തിയായ ആഭ്യന്തര വകുപ്പിനെതിരേ പോലിസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തി സ്ഥാപിച്ചു

ഒറ്റപ്പാലം പോലിസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടി എച്ച് ഫിറോസ് ബാബു ഉദ്ഘാടനം നിർവഹിച്ചു.

നോക്കുകുത്തിയായ ആഭ്യന്തര വകുപ്പിനെതിരേ പോലിസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തി സ്ഥാപിച്ചു
X

പാലക്കാട്: കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ നോക്കുകുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരേ പ്രതിഷേധം. പോലിസ് സ്റ്റേഷന് മുന്നിൽ നോക്കുകുത്തി സ്ഥാപിച്ചു കൊണ്ടായിരുന്നു വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യൻ യൂത്ത് കോൺ​ഗ്രസ് ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നൽകിയത്.

ഒറ്റപ്പാലം പോലിസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടി എച്ച് ഫിറോസ് ബാബു ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മറ്റ് നിയോജക മണ്ഡലം കമ്മിറ്റികൾക്ക് കീഴിലുള്ള പോലിസ് സ്റ്റേഷനുകൾക്ക് മുന്നിൽ നോക്കുകുത്തി സ്ഥാപിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ജസീൽ ഇ കെ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സക്കീർ ഹുസൈൻ ഒറ്റപ്പാലം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ കെ ജയരാജൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ സെക്രട്ടറി മോനു മുരുക്കുംപറ്റ നിയോജകമണ്ഡലം ഭാരവാഹികൾ ആയ സന്തോഷ്‌ കല്ലുവഴി, വിപിൻ സന്തോഷ്‌, ഷഫീക്, മുഹമ്മദ്‌ നിസാർ, ബാല സുബ്രഹ്മണ്യൻ, ദീപക്, നുഫൈൽ, സിനോഷ്, അനുരൂപ്, അമീൻ തുടങ്ങിയവർ സംസാരിച്ചു.

Next Story

RELATED STORIES

Share it