അവസാന മല്‍സരത്തിലും സമനിലയില്‍ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഹോം ഗ്രൗണ്ടായ കലൂര്‍ രാജ്യന്തര സ്‌റ്റേഡിയിത്തില്‍ നടന്ന അവസാന മല്‍സരത്തിലും ബ്ലാസ്‌റ്റേഴ്‌സിനു ജയിക്കാനായില്ല. നിരവധി അവസരസരങ്ങള്‍ പാഴാക്കിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് നോര്‍്ത്ത് ഈസ്റ്റിനെതിരെ ഒരു ഗോള്‍ പോലും നേടാനായില്ല. ബ്ലാസ്‌റ്റേഴ്‌സിനെതിരായ മല്‍സരം സമനിലയിലായതോടെ് ഒരു പോയിന്റ് കൂടി അധികം കണ്ടെത്തിയ നോര്‍ത്ത് ഈസ്റ്റിന് പ്ലേഓഫില്‍ ബംഗളൂരു എഫ്‌സിയാണ് എതിരാളികള്‍.

കൊച്ചി: ഐഎസ്എലില്‍ തങ്ങളുടെ അവസാന മല്‍സരത്തിലും സമനിലയില്‍ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മുന്‍ നിര താരങ്ങളില്ലാതെ ഇറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഹോം ഗ്രൗണ്ടായ കലൂര്‍ രാജ്യന്തര സ്‌റ്റേഡിയിത്തില്‍ നടന്ന അവസാന മല്‍സരത്തിലും ബ്ലാസ്‌റ്റേഴ്‌സിനു ജയിക്കാനായില്ല. നിരവധി അവസരസരങ്ങള്‍ പാഴാക്കിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് നോര്‍്ത്ത് ഈസ്റ്റിനെതിരെ ഒരു ഗോള്‍ പോലും നേടാനായില്ല. 23ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ്് പ്രതിരോധ താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും അവസരത്തിനൊത്തുയരാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല.സീസണില്‍ 18 മല്‍സരങ്ങളില്‍ ടീമിന് ആകെ ജയിക്കാനായത് രണ്ടു കളിമാത്രം. ഒമ്പത് മല്‍സരങ്ങളിലും സമനില വഴങ്ങി. 15 പോയിന്റുമായി പട്ടികയില്‍ ഒമ്പതാം സ്ഥാനക്കാരായിട്ടാണ് മടക്കം. അവസാന പടിയിലെത്തിയില്ലെന്ന ആശ്വാസം മാത്രമാണ് ഈ സീസണ്‍ അവാസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടില്‍ ഉളളത്. ബ്ലാസ്‌റ്റേഴ്‌സിനെതിരായ മല്‍സരം സമനിലയിലായതോടെ ഒരു പോയിന്റ് കൂടി അധികം കണ്ടെത്തിയ നോര്‍ത്ത് ഈസ്റ്റിന് (29) പ്ലേഓഫില്‍ ബംഗളൂരു എഫ്‌സിയാണ് എതിരാളികള്‍.
രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് അവസാന അങ്കത്തിനിറങ്ങിയത്. കെസിറോണ്‍ കിസിറ്റോയും പ്രീതംകുമാര്‍ സിങും ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ മുഹമ്മദ് റാക്കിപ്പും ലാല്‍റുവത്താരയും പകരക്കാരായി. പരിക്കും സസ്പെന്‍ഷനും കാരണം രണ്ടാം നിര താരങ്ങളെയാണ് കോച്ച് ഷട്ടോരി നോര്‍ത്ത് ഈസ്റ്റിനായി ഇറക്കിയത്. സൂപ്പര്‍ സ്ട്രൈക്കര്‍ ഒഗ്ബെച്ചെയെയും ബ്ലാസ്‌റ്റേഴ്‌സിനെതിരെ ബൂട്ട് കെട്ടിച്ചില്ല. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് പന്തുമായി കുതിച്ചെത്തി പലവട്ടം നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍മുഖത്ത് അപകടം വിതച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല. പന്തടക്കത്തില്‍ മികവു കാട്ടിയെങ്കിലും ഭാവനയില്ലാത്ത കളി ഗോളകറ്റി. 12ാം മിനിറ്റില്‍ വലയുടെ 20 വാര അകലെ നിന്ന് പെക്കൂസണ്‍ തൊടുത്ത ഒരു വോളി ഉജ്ജ്വലമായിരുന്നുവെങ്കിലും വലകുലുങ്ങിയില്ല. തുടര്‍ന്നും കളിയില്‍ ബ്ലാസ്റ്റേഴ്സ് ആധിപത്യം തുടര്‍ന്നു. എന്നാല്‍ ലീഡ നേടാനുള്ള ശ്രമത്തില്‍ പോസ്റ്റും ഗോള്‍കീപ്പര്‍ പവന്‍കുമാറും ബ്ലാസ്റ്റേഴ്‌സിന് ഒരുപോലെ പ്രതിരോധം തീര്‍ത്തു.
23ാം മിനിറ്റില്‍ വല ലക്ഷ്യമാക്കി കുതിച്ച പൊപ്ലാറ്റ്നിക്കിനെ ബോക്സിന് തൊട്ടുപുറത്ത് നിന്ന് വീഴ്ത്തിയതിന് ഗുര്‍വിന്ദര്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേയക്ക് പോയി. ഇതോടെ നോര്‍ത്ത ഈസ്റ്റിന്റെ നിര പത്തിലൊതുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് കളിയില്‍ മുന്‍തൂക്കം നേടാനായില്ല. അവസരങ്ങള്‍ ഓരോന്നായി തുലച്ചു. ഇടവേളക്ക് പിരിയും മുമ്പ് തുടര്‍ച്ചയായി മൂന്ന് അവസരങ്ങള്‍ ലഭിച്ചവെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഗോള്‍ വഴങ്ങാതിരിക്കുന്നതിനായി പ്രതിരോധത്തിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ കൂടുതല്‍ ശ്രദ്ധ. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ഗോള്‍ ശ്രമം തുടര്‍ന്നു. പൊപ്ലാറ്റ്നിക്കും സഹലും അധ്വാനിച്ചു കളിച്ചു. 59ാം മിനിറ്റില്‍ പവന്‍കുമാര്‍ വീണ്ടും നോര്‍ത്ത് ഈസ്റ്റിന്റെ രക്ഷകനായി. ലെന്‍ദുംഗലിന് ബോക്സിനകത്തേക്ക് കിസിറ്റോയുടെ ക്രോസ്. നെഞ്ചില്‍ സ്വീകരിച്ച പന്ത് ദുംഗല്‍ സ്റ്റൊയനോവിച്ചിന് മറിച്ചു. ലക്ഷ്യം വിഫലം. തൊട്ടുപിന്നാലെ സ്റ്റോയനോവിച്ചിന്റെ മറ്റൊരു ശ്രമം കൂടി പവന്‍കുമാര്‍ തടഞ്ഞിട്ടു. അവസാന കളി ജയിച്ചു മടങ്ങണമെന്ന ആഗ്രഹത്തില്‍ ബ്ലാസ്റ്റേഴ്സ് അവസാന മിനിറ്റുകളില്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയെങ്കിലും ഗോള്‍രഹിത സമനിലയില്‍ പിന്‍വാങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT