ഐഎസ്എല്‍: കാത്തിരിപ്പിനോടുവില്‍ ബ്ലാസ്‌റ്റേഴസ് വിജയ ലഹരി നുണഞ്ഞു
ചെന്നൈയക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്.ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി മത്തേയ് പൊപ്ലാറ്റ്നിക്ക് രണ്ടും മലയാളിതാരം സഹല്‍ അബ്ദുല്‍ സമദ് ഒന്നും ഗോള്‍ നേടി.ചെന്നൈക്കെതിരെ നേടിയ ജയത്തോടെ 14 പോയിന്റുമായി ഡല്‍ഹിയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്തെത്തി.

കൊച്ചി: തുടര്‍ച്ചയായ 14 മത്സരങ്ങള്‍ക്കൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈന്‍ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ലീജഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണിത്. സ്ലൊവേനിയന്‍ താരം മത്തേയ് പൊപ്ലാറ്റ്നിക്ക് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ നേടി. പട്ടിക പൂര്‍ത്തിയാക്കി.ചെന്നൈക്കെതിരെ നേടിയ ജയത്തോടെ 14 പോയിന്റുമായി ഡല്‍ഹിയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്തെത്തി. 18ന് ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം. പതിവില്‍ നിന്നും വ്യത്യസ്തമായി കളം നിറഞ്ഞു കളിച്ച കേരള ബ്ലാസ്റ്റേഴസിനെയാണ് ഇന്നലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കാണാനായത്്.കളിയുടെ തുടക്കം മുതല്‍ തന്നെ ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.ഇരു വിങുകളിലൂുടെയും കളിമെനഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിനായിരു്ന്നു മുന്‍ തൂക്കം നല്‍കിയത്. 11ാം മിനുറ്റില്‍ തുടര്‍ച്ചയായ രണ്ടു തകര്‍പ്പന്‍ ഗോളവസരങ്ങള്‍ ചെന്നൈയുടെ ഗോളി കരണ്‍ജിത് നടത്തിയ സേവുകളിലൂടെ ബ്ലാസ്‌റ്റേഴ്‌സിനു നഷ്ടമായി. 23ാം മിനുറ്റില്‍ ബ്ലാസറ്റേഴ്‌സിന്റളെ ശ്രമങ്ങള്‍ക്ക് ആദ്യഫലമുണ്ടായി. മുഹമ്മദ് റാക്കിപിന്റെ ത്രോയില്‍ നിന്ന് ബോക്സിനകത്തേക്ക് പെക്കൂസണിന്റെ ലോ ക്രോസ്. ചെന്നൈയിന്‍ ഗോളിയുടെ കയ്യില്‍ തട്ടിയ പന്ത് നേരെ പൊപ്ലാറ്റ്നിക്കിലേക്ക്. ആദ്യ രണ്ടു അവസരങ്ങള്‍ നഷ്ടമായ പൊപ്ലാറ്റ്നിക്കിന് ഇത്തവണ പിഴച്ചില്ല. വലയുടെ ഇടതുമൂല ലക്ഷ്യമാക്കിയടിച്ച ഹെഡര്‍ ഉന്നം തെറ്റാതെ വലയ്ക്കകത്തായി(1-0).
ആദ്യ ഗോള്‍ പിറന്നതോടെ കാണികളും ആവേശത്തിലായി. തുടര്‍ച്ചയായ തോല്‍വിയും സമനിലയും കണ്ടു മടുത്തതോടെ വളരെ കുറച്ചു കാണികള്‍ മാത്രമാണ് കളി കാണാനെത്തിയിരുന്നത്. തങ്ങളുടെ പ്രിയ ടീം ഗോള്‍ നേടിയതോടെ ഗാലറിക്കു ജീവന്‍ വെച്ചു.ഒരു ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണം തുടര്‍ന്നു. ദുര്‍ബലമായിരുന്നു ചെന്നൈയിന്‍ പ്രതിരോധം. ഇതിനിടയില്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറിയ സി കെ വിനീതിന്റെ നേതൃത്വത്തില്‍ തിരിച്ചടിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മറു വശത്ത് ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടര്‍ന്നു. കറേജ് പെക്കൂസണിന്റെ കിടിലന്‍ വോളി കരണ്‍ജിത് വലതൊടാതെ കാത്തു. ഒരു ഗോളിന്റെ ലീഡിലാണ് ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങിയത്. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആകമിച്ചു തന്നെ കളിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കിസിറ്റോയ്ക്ക് പകരം സിറില്‍ കാലിയെ ഇറക്കി ടീം പ്രതിരോധം കടുപ്പിച്ചു. മറുവശത്ത് മുന്നേറ്റ താരങ്ങള്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. 55ാം മിനുറ്റില്‍ പൊപ്ലാറ്റ്നിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ്് രണ്ടാക്കി ഉയര്‍ത്തി.ചെന്നൈയിന്റെ ദുര്‍ബലമായ പ്രതിരോധം മുതലെടുത്തായിരുന്നു ലീഡുയര്‍ത്തല്‍. മൈതാന മധ്യത്തില്‍ നിന്ന് പന്തുമായി മുന്നേറിയ ലെന്‍ ദുംഗല്‍ ബോക്സിന്റെ വലതുഭാഗത്ത് നിന്ന സഹലിന് പന്ത് കൈമാറി. ഗോളടിക്കാന്‍ പാകത്തില്‍ സഹല്‍ ഇടതുഭാഗത്തേക്ക് നല്‍കിയ ക്രോസ് ചെന്നൈ താരങ്ങള്‍ ക്ലിയര്‍ ചെയ്താന്‍ ശ്രമിച്ചെങ്കിലും പന്ത് വരക്കപ്പുറമെത്തും മുമ്പേ സ്റ്റൊയാനോവിച്ച് വലയുടെ മുന്നില്‍ നിന്ന പൊപ്ലാറ്റ്്നിക്കിലേക്ക് മറിച്ചു. ബോള്‍ സ്വീകരിച്ച പൊപ്ലാറ്റ്്നിക്ക ഒഴിഞ്ഞ വലയിലേക്ക് തൊടുത്തു വിട്ട ഷോട്ട് വലകുലുക്കി(2-0).രണ്ടു ഗോളിനു ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയതോടെ ഗാലറിയില്‍ ആവേശവും ഇരട്ടിയായി. രണ്ടു ഗോള്‍ വീണതോടെ ചെന്നൈ ഉണര്‍ന്നു കളിച്ചുവെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഇതിനിടയില്‍ മലായളി താരം സഹല്‍ അബ്ദുല്‍ സമദിലുടെ ബ്ലാസ്റ്റഴേസ് വീണ്ടും ലീഡുയര്‍ത്തി സുന്ദരമായിരുന്നു സഹലിന്റെ ഗോള്‍ ചെന്നൈയിന്റെ പകുതിയില്‍ നിന്ന് ദുംഗലിനൊപ്പം ചേര്‍ന്ന് നടത്തിയ മിന്നല്‍ നീക്കത്തിനൊടുവില്‍ ബോക്സിനകത്തേക്ക് ഓടിക്കയറിയ സഹല്‍ മനോഹരമായ ഷോട്ടിലൂടെ ചെന്നൈയുടെ വല കുലുക്കി(3-0). അവസാന മിനുട്ടുകളില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാന്‍ സി കെ വിനീതീന്റെ നേതൃത്വത്തില്‍ ചെന്നേ ശ്രമിച്ചുവെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധ്ീരജ് സിങിന്റ ഉഗ്രന്‍ സേവുകള്‍ ചെന്നൈയുടെ മോഹം തല്ലിക്കെടുത്തിക്കൊണ്ട ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തേരിലേറ്റി. ബ്ലാസ്‌റ്റേഴ്‌സ് 16 മല്‍സരം പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടു വിജയവും എട്ടു സമനിലയും ആറു തോല്‍വിയുമാണ് അക്കൗണ്ടില്‍ ഉള്ളത്.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT