Kerala

ഐഎസ്എല്‍: സൂപ്പര്‍ കപ്പ് യോഗ്യത ലക്ഷ്യംവെച്ച് ബ്ലാസ്‌റ്റേഴ്‌സും ചെന്നൈന്‍ എഫ്‌സിയും ഇന്ന് നേര്‍ക്കു നേര്‍

ഐഎസ് എല്ലിനു ശേഷം നടക്കന്ന സൂപ്പര്‍ കപ്പ് മല്‍സരത്തിലേക്കുള്ള യോഗ്യത നേടുകയാണ് ഇരു ടീമിനും മുന്നിലുള്ള ലക്ഷ്യം. ഇന്ന് വൈകിട്ട് ഏഴിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മല്‍സരം. 15 മല്‍സരങ്ങളില്‍ ഒരു ജയം മാത്രം സ്വന്തമാക്കാനായ ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി പോയിന്റ് എട്ടാം സ്ഥാനത്താണ്. രണ്ടു ജയമുണ്ടെങ്കിലും എട്ടു പോയിന്റാണ് ചെന്നൈയിന്‍ എഫ് സിക്കുമുള്ളത്. പോയിന്റ് നിലിയില്‍ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്‌സിയെ വിറപ്പിച്ചാണ് ഇരുടീമുകളും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്.ഇന്ന് വൈകിട്ട് ഏഴിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മല്‍സരം.

ഐഎസ്എല്‍: സൂപ്പര്‍ കപ്പ് യോഗ്യത ലക്ഷ്യംവെച്ച് ബ്ലാസ്‌റ്റേഴ്‌സും ചെന്നൈന്‍ എഫ്‌സിയും ഇന്ന് നേര്‍ക്കു നേര്‍
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ന് അവസാന സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടും. പ്ലേഓഫിലേക്കുള്ള വഴികള്‍ പൂര്‍ണമായും അടഞ്ഞ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിന്‍ എഫ്.സിയും തമ്മിലുള്ള സീസണിലെ രണ്ടാം മല്‍സരം ഇരുടീമിനും അഭിമാന പോരാട്ടം കൂടിയാണ്. ഐഎസ് എല്ലിനു ശേഷം നടക്കന്ന സൂപ്പര്‍ കപ്പ് മല്‍സരത്തിലേക്കുള്ള യോഗ്യത നേടുകയാണ് ഇരു ടീമിനും മുന്നിലുള്ള ലക്ഷ്യം.ഇന്ന് വൈകിട്ട് ഏഴിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മല്‍സരം. 15 മല്‍സരങ്ങളില്‍ ഒരു ജയം മാത്രം സ്വന്തമാക്കാനായ ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി പോയിന്റ് എട്ടാം സ്ഥാനത്താണ്. രണ്ടു ജയമുണ്ടെങ്കിലും എട്ടു പോയിന്റാണ് ചെന്നൈയിന്‍ എഫ് സിക്കുമുള്ളത്. പോയിന്റ് നിലിയില്‍ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്‌സിയെ വിറപ്പിച്ചാണ് ഇരുടീമുകളും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. അവസാന മല്‍സരത്തില്‍ ബംഗളൂരു എഫ്.സിയെ 2-2ന് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളച്ചിരുന്നു. ആദ്യ പകുതിയില്‍ 2-0ന് മുന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം വിജയം കൈവിട്ട് സമനില വഴങ്ങിയത്.

സ്വന്തം തട്ടകത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കിയാണ് ചെന്നൈയുടെ വരവ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു കഴിഞ്ഞ കളിയില്‍ ബംഗളൂരിനെതിരെ ചെന്നൈ വിജയം നേടിയത്. ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ കല്‍ക്കത്തയോട് ജയിച്ച കേരള ബ്ലാസ്റ്റേഴ്സിന് പിന്നീട് നടന്ന 14 മല്‍സരങ്ങളിലും ജയിക്കാനായിട്ടില്ല. എട്ടെണ്ണത്തില്‍ സമനില വഴങ്ങിയ ടീം ആറു വട്ടം പരാജയപ്പെടുകയും ചെയ്തു. ഇന്ന് വന്‍ മാര്‍ജിനില്‍ ചെന്നൈയോടുകൂടി തോറ്റാല്‍ ടീം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ജയിച്ചാല്‍ ഡല്‍ഹിയെ മറികടന്ന് ഒരു പടി മുന്നില്‍ കയറാം. സീസണില്‍ നേരത്തെ നടന്ന മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്സും ചെന്നൈയും ഏറ്റു മുട്ടിയപ്പോള്‍ ഗോള്‍ രഹിത സമനിലയിലായിരുന്നു അവസാനിച്ചത്. പ്ലേഓഫിനുള്ള വഴിയടഞ്ഞെങ്കിലും ഇനിയുള്ള മൂന്ന് മല്‍സരങ്ങളിലും വിജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ഇതുവഴി സൂപ്പര്‍ കപ്പ് യോഗ്യതയിലേക്കാണ് നോട്ടം. അവസാന മല്‍സരങ്ങളിലെ വിജയം താരങ്ങളുടെ ആത്മവിശ്വാസം കൂട്ടൂമെന്നും വരും സീസണില്‍ ഇത് പ്രചോദനമാവുമെന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച് നെലോ വിന്‍ഗാദ പറഞ്ഞു. ഡേവിഡ് ജെയിംസിന് പകരക്കാരനായി എത്തിയ പോര്‍ച്ചുഗീസ് കോച്ച് നലോ വിന്‍ഗാദയക്ക്ുംവരും മല്‍രങ്ങള്‍ നിര്‍ണായകമാണ്. ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം നടന്ന മൂന്നു മല്‍സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായിരുന്നില്ല. എങ്കിലും ചില പ്രതീക്ഷകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇന്നു നടക്കുന്ന മല്‍സരത്തില്‍ ബ്ലാസറ്റേഴ്‌സിന്റെ പ്രതിരോധ താരം ലാസിച്ച് പെസിച്ചിന് കളിക്കാന്‍ കഴിയാത്തത് ടീമിനെ ബാധിച്ചേക്കും. ബംഗളൂരുവിനെതിരായ മല്‍സരത്തിലെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് താരത്തിന് രണ്ടു മല്‍സരങ്ങളില്‍ വിലക്കും 300 ഡോളര്‍ പിഴയും എഎഫ്‌ഐ ചുമത്തിയത്. ഏഷ്യാ കപ്പിനിടെ ഉണ്ടായ പരിക്കില്‍ നിന്ന് പൂര്‍ണമായും ഭേദമാവാത്ത അനസ് എടത്തൊടിക ഇന്ന് കളിക്കുന്ന കാര്യവും സംശയമാണ്. അനസ് പത്തുദിവസമായി ടീമിനൊപ്പം പരിശീലനത്തിനിറങ്ങുന്നുണ്ടെന്നും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്നും കോച്ച് പറയുന്നു. പക്ഷേ താരം ഇന്ന് കളിക്കുന്ന കാര്യത്തില്‍ കോച്ച് ഉറപ്പ് പറയുന്നില്ല. ഇരുതാരങ്ങളുടെയും അസാനിധ്യത്തില്‍ പ്രതിരോധത്തില്‍ മികച്ച കോമ്പിനേഷന്‍ ഉണ്ടാക്കുകയെന്നതായിരിക്കും ഇന്ന് വിന്‍ഗാദയുടെ മുന്നിലെ വലിയ വെല്ലുവിളി. ഈ സീസണില്‍ ഒപ്പമുണ്ടായിരുന്ന സി കെ വിനീത്.ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ ചാംപ്യന്‍ഷിപ്പിന്റെ ഇടവേളക്കിടെ ബ്ലാസ്റ്റേഴ്സ് വിട്ട ചെന്നൈയിലേക്ക് ചേക്കേറിയിരുന്നു. ഇരുവരും ബ്ലാസ്‌റ്റേഴ്‌സിനെതിരെയുള്ള ഇന്നത്തെ മല്‍സരത്തില്‍ ചെന്നൈക്കുവേണ്ടി കളിച്ചേക്കുമെന്നാണ് ചെന്നൈയിന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറി സൂചന നല്‍കുന്നുണ്ട്..

Next Story

RELATED STORIES

Share it