Kerala

അടുക്കള പുകയില്‍ മരിക്കുന്നവരില്‍ ഒന്നാം സ്ഥാനം കേരളത്തിനോ?

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അടുക്കള പുക ശ്വസിക്കുന്ന ഇതര സംസ്ഥാനത്തിലുള്ളവരുടെ ഇരട്ടിയാണ് കേരളത്തിലുള്ളവര്‍.

അടുക്കള പുകയില്‍ മരിക്കുന്നവരില്‍ ഒന്നാം സ്ഥാനം കേരളത്തിനോ?
X

തിരുവനന്തപുരം: കേരളത്തില്‍ ഏകദേശം 37.8 ശതമാനം പേരും വിറകുപയോഗിച്ച് പാചകം ചെയ്യുന്നതായി ഏറ്റവും പുതുതായി നടത്തിയ 76ാം ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട്. അതായാത് വെറകടുപ്പ് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളമെന്നാണ് വ്യക്തമാവുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അടുക്കള പുക ശ്വസിക്കുന്ന ഇതര സംസ്ഥാനത്തിലുള്ളവരുടെ ഇരട്ടിയാണ് കേരളത്തിലുള്ളവര്‍.

കേരളത്തിന് തൊട്ടുപിന്നിലായി നില്‍ക്കുന്ന കര്‍ണാടകയില്‍ 16.2 ശതമാനം പേര്‍ മാത്രമാണ് വിറകടുപ്പ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം അടുത്തിടെ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് കൂടി വായിക്കാം. ഈ വിറകടുപ്പ് കണക്ക് മലയാളിയെ എങ്ങനെ ബാധിക്കുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുത കൂടി അതില്‍ നിന്ന് മനസിലാക്കാവുന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകമെമ്പാടും 43 ലക്ഷം അകാലമരണങ്ങളാണ് പ്രതിവര്‍ഷം അടുക്കളപ്പുകയില്‍ നിന്നുള്ള മാലിന്യമേറ്റ് ഉണ്ടാകുന്നത്. ഏതെല്ലാം രോഗങ്ങളാണ് ഇങ്ങനെ ഉണ്ടാകുന്നതെന്ന കണക്കും പുറത്ത് വിട്ടിട്ടുണ്ട്, ലോകാരോഗ്യ സംഘടന. ആകെയുള്ള 43 ലക്ഷം മരണങ്ങളില്‍ 12 ശതമാനം ന്യൂമോണിയ മൂലമാണുണ്ടാകുന്നത്. 34 ശതമാനം പേര്‍ സ്ട്രോക്ക് മൂലം മരണപ്പെടുന്നു. 26 ശതമാനം ആളുകളില്‍ ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കാണ് കാരണമാകുന്നത്. 6 ശതമാനം മരണത്തിന്റെ കാരണം അടുക്കളപ്പുകമൂലം ഉണ്ടാകുന്ന ശ്വാസകോശാര്‍ബുദമാണ്. അടുപ്പിലെ വിറക് ഊതിയൂതി പുകയും കരിയും ശ്വസിച്ച് അനാരോഗ്യം വിലയ്ക്കു വാങ്ങുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സര്‍വേ പ്രകാരം രാജ്യത്തെ ഏകദേശം 12.7 ശതമാനം കുടുംബങ്ങളും വിറകടുപ്പിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഈ അവസ്ഥ ഏറ്റവും വ്യാപകം ഗ്രാമീണ മേഖലയിലാണ്. ഗ്രാമങ്ങളില്‍ ഏകദേശം 18.4 ശതമാനം വീടുകളിലും ഇതാണ് സ്ഥിതി.

രാജ്യത്താകമാനം വിറകടുപ്പ് ഉപയോഗിക്കുന്ന കുടുംബങ്ങള്‍ -31.2%

ആന്ധ്രാപ്രദേശ്- 12.7%

തെലങ്കാന- 4.9%

കര്‍ണാടക- 16.2%

തമിഴ്നാട്- 8.4%

എല്‍പിജി ഉപയോഗിക്കുന്നതിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്ക്:

ആന്ധ്രാപ്രദേശ്- 81.3%

തെലങ്കാന- 90.7%

കര്‍ണാടക- 81.4%

തമിഴ്നാട്- 86.7%**

രാജ്യത്താകമാനം പരിഗണിച്ചാല്‍, ഏറ്റവുമധികം കുടുംബങ്ങള്‍ പാചകത്തിന് എല്‍പിജി ഉപയോഗിക്കുന്ന സംസ്ഥാനം തെലങ്കാനയാണ്.

Next Story

RELATED STORIES

Share it