Kerala

ഒളിവില്‍ പോയിട്ട് ഏഴ് ദിവസം: സ്വപ്‌നയെ കണ്ടെത്താനാവാതെ അന്വേഷണ സംഘം

അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ എന്‍ഐഎ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ സ്വപ്ന മൂന്നാറിലേക്ക് കടന്നതായും വിവരമുണ്ട്.

ഒളിവില്‍ പോയിട്ട് ഏഴ് ദിവസം: സ്വപ്‌നയെ കണ്ടെത്താനാവാതെ അന്വേഷണ സംഘം
X

തിരുവനന്തപുരം: ഒളിവില്‍ പോയി ഏഴ് ദിവസം പിന്നിടുമ്പോഴും സ്വപ്നയെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘം. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്. തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പടെ പലയിടങ്ങളിലും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. അതേ സമയം സ്വപ്ന തിരുവനന്തപുരത്തെ ബ്രൈമൂര്‍ എസ്റ്റേറ്റില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സ്വപ്ന വഴി ചോദിച്ചതായി നന്ദിയോട് സ്വദേശി വെളിപ്പെടുത്തിയിരുന്നു.

സ്വപ്ന സഞ്ചരിച്ചുവെന്ന് കരുതുന്ന വെള്ള ഇന്നോവ കാര്‍ നന്ദിയോട് വഴി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബ്രൈമൂര്‍ എസ്റ്റേറ്റില്‍ പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കണ്ടെത്താനായില്ല. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ എന്‍ഐഎ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ സ്വപ്ന മൂന്നാറിലേക്ക് കടന്നതായും വിവരമുണ്ട്.

Next Story

RELATED STORIES

Share it