Kerala

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജൂലൈ രണ്ടു മുതല്‍

മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജൂലൈ രണ്ടു മുതല്‍
X

കോഴിക്കോട്: സാംസ്‌കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി 2022 ജൂലൈ 16,17,18 തീയതികളില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്രാ വനിതാ ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജൂലൈ രണ്ടിന് ആരംഭിക്കും. മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന രാവിലെ 10 മണി മുതല്‍ രജിസ്‌ട്രേഷന്‍ നടത്താം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.

Next Story

RELATED STORIES

Share it