Kerala

മല്‍സ്യമേഖലയില്‍ ആഫ്രോ, ഏഷ്യന്‍ രാജ്യങ്ങള്‍ സഹകരിച്ചുപ്രവര്‍ത്തിക്കണമെന്ന് രാജ്യാന്തര ഫിഷറീസ് ശില്‍പശാല

കേന്ദ്ര സമുദ്രമല്‍സ്യഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ശില്‍പശാലയില്‍ ആഫ്രിക്കന്‍- ഏഷ്യന്‍ റൂറല്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ആര്‍ഡോ) നിന്നുള്ള പ്രതിനിധികളാണ് സംയുക്ത ഫിഷറീസ് പരിപാലന പദ്ധതികള്‍ വേണമെന്ന് ആവശ്യമുന്നയിച്ചത്.

മല്‍സ്യമേഖലയില്‍ ആഫ്രോ, ഏഷ്യന്‍ രാജ്യങ്ങള്‍ സഹകരിച്ചുപ്രവര്‍ത്തിക്കണമെന്ന് രാജ്യാന്തര ഫിഷറീസ് ശില്‍പശാല
X

കൊച്ചി: ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലെ മല്‍സ്യമേഖല മെച്ചപ്പെടുത്തുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ പരസ്പര സഹകരണം ആവശ്യമാണെന്ന് രാജ്യാന്തര ഫിഷറീസ് ശില്‍പശാലയില്‍ നിര്‍ദേശം. കേന്ദ്ര സമുദ്രമല്‍സ്യഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ശില്‍പശാലയില്‍ ആഫ്രിക്കന്‍- ഏഷ്യന്‍ റൂറല്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ആര്‍ഡോ) നിന്നുള്ള പ്രതിനിധികളാണ് സംയുക്ത ഫിഷറീസ് പരിപാലന പദ്ധതികള്‍ വേണമെന്ന് ആവശ്യമുന്നയിച്ചത്.

മല്‍സ്യമേഖലയുടെ സുസ്ഥിരവികസനത്തിനുള്ള പരിപാലന രീതികളും മറ്റും ആഫ്രോ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ പരസ്പരസഹകരണത്തോടെ നടപ്പാക്കണമെന്നതാണ് നിര്‍ദേശം. മല്‍സ്യസമ്പത്തിന്റെ കുറവ്, മലിനീകരണം, അമിതമല്‍സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി മല്‍സ്യമേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും കൂട്ടായ ശ്രമങ്ങളുണ്ടാവണം. ഇതിന് സിഎംഎഫ്ആര്‍ഐ പോലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായം ഉപയോഗപ്പെടുത്തി രാജ്യാന്തര തലത്തില്‍ നയരൂപീകരണം നടത്തണമെന്നും ശില്‍പശാലയില്‍ പങ്കെടുത്ത ഒമാന്‍, തായ്‌വാന്‍, സിറിയ, ലബനോന്‍, ടുണീഷ്യ, ലിബിയ, മൊറോക്കോ, മലാവി, മൗറീഷ്യസ്, ബംഗ്ലാദേശ്, ശ്രീലങ്ക, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. രണ്ടാഴ്ച നീണ്ടുനിന്ന ശില്‍പശാലയുടെ സമാപനസംഗമത്തില്‍ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സമുദ്ര മല്‍സ്യമേഖലയുമായി ബന്ധപ്പെട്ട് രാജ്യാന്തരതലത്തില്‍ നയരൂപീകരണം നടത്തുന്നതിനാവശ്യമായ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സിഎംഎഫ്ആര്‍ഐ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷികഗ്രാമവികസന മേഖലകളില്‍ പുരോഗതി ലക്ഷ്യമിട്ട് ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ സംഘടനയാണ് ആര്‍ഡോ. നിലവില്‍ രണ്ട് ഭൂഖണ്ഡങ്ങളില്‍നിന്നായി 32 അംഗരാജ്യങ്ങളുണ്ട്. ഡല്‍ഹിയാണ് സംഘടനയുടെ ആസ്ഥാനം.





Next Story

RELATED STORIES

Share it