രാജ്‌മോഹന്‍ ഉണ്ണിത്താനോട് അപമര്യാദ: രണ്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയോട് മാവേലി എക്‌സ്പ്രസ് ട്രെയിനില്‍വച്ച് അപമര്യാദയായി പെരുമാറിയ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തു. പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, അനില്‍ വാഴുന്നോറടി എന്നിവരെയാണ് ആറുമാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചു.
ഇരുവരുടെയും പെരുമാറ്റം ഗൗരവതരവും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നും പാര്‍ട്ടി വിരുദ്ധവുമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ കത്ത് കിട്ടി ഒരാഴ്ചയ്ക്കകം രേഖാമൂലം മറുപടി നല്‍കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ രേഖാമൂലം വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി കൈക്കൊള്ളുമെന്നും കത്തില്‍ പറയുന്നു.
മാവേലി എക്‌സ്പ്രസില്‍ വച്ച് തന്നെ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് എംപിയുടെ പരാതി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ആര്‍പിഎഫും കേസെടുത്തിട്ടുണ്ട്.
RELATED STORIES
സംസ്ഥാനത്ത് നാളെ മുതല് കനത്ത മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച അഞ്ച്...
8 Nov 2021 1:42 AM GMTസംസ്ഥാനത്ത് ഇന്ന് 7,482 കൊവിഡ് ബാധിതര്; 6,448 പേര്ക്ക്...
22 Oct 2020 12:52 PM GMTകനത്ത മഴ; കോട്ടയത്ത് റെയില്വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, ട്രെയിന്...
29 July 2020 10:09 AM GMTനെല്വയല് ഉടമകള്ക്ക് റോയല്റ്റി നല്കുന്നതിന് 40 കോടി അനുവദിച്ചു:...
1 Jun 2020 5:35 PM GMTസിപിഎം വയനാട് മുന് ജില്ലാ സെക്രട്ടറി എം വേലായുധന് അന്തരിച്ചു
13 Nov 2019 5:02 PM GMTരാഹുലിന്റെ വയനാട് സ്ഥാനാര്ഥിത്വം വിപരീത ഫലമുണ്ടാക്കിയെന്ന് സമസ്ത...
24 May 2019 8:32 PM GMT