Kerala

'പാഠപുസ്തകങ്ങള്‍ക്ക് പകരം കുട്ടികളുടെ കയ്യില്‍ നെഞ്ചക്കും മാരാകായുധങ്ങളുമാണ്'; റോജി എം ജോണ്‍ എംഎല്‍എ

പാഠപുസ്തകങ്ങള്‍ക്ക് പകരം കുട്ടികളുടെ കയ്യില്‍ നെഞ്ചക്കും മാരാകായുധങ്ങളുമാണ്; റോജി എം ജോണ്‍ എംഎല്‍എ
X

തിരുവനന്തപുരം: നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് റോജി എം ജോണ്‍ എംഎല്‍എ. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെയാണ് കുടുംബത്തില്‍ ഉള്ളവരെ കൊല്ലുന്നത്. ലഹരിയില്‍ അല്ലാതെ എങ്ങനെ ഇത് ചെയ്യാനാകും. പാഠപുസ്തകം പിടിക്കേണ്ട കയ്യില്‍ നഞ്ചക്കും ആയുധങ്ങളുമാണ്.

സമരക്കാരെ ചെടിച്ചട്ടി കൊണ്ട് അടിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ന്യായീകരിച്ചത്. സിദ്ധാര്‍ഥിന്റെ കൊലപാതകത്തിന് പിന്നിലുള്ളവര്‍ എസ്എഫ്‌ഐക്കാര്‍ ആണ്. എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് എംഎല്‍എ സഭയില്‍ ചോദിച്ചു.

സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. പല സ്ഥലങ്ങളിലും പോലിസിന് മയക്കുമരുന്ന് മാഫിയയെ ഭയമാണ്. ചര്‍ച്ച നടക്കുമ്പോള്‍ സര്‍ക്കാര്‍ ഇത്രയിത്ര കേസുകള്‍ പിടിച്ചു എന്ന് പറയുന്നു.എന്നാല്‍ പിടിക്കുന്നതെല്ലാം ചെറിയ മീനുകളെയാണ്. വലിയ മാഫിയകളെ തൊടുന്നില്ലെന്നും റോജി എം ജോണ്‍ തുറന്നടിച്ചു. ഡാര്‍ക്ക് വെബില്‍ ലഹരി വില്‍പ്പന നടക്കുമ്പോള്‍ എക്‌സൈസിന്റെ കയ്യില്‍ എന്തുണ്ട് മതിയായ വാഹനങ്ങള്‍ പോലുമില്ലെന്നും എംഎല്‍എ പറഞ്ഞു.





Next Story

RELATED STORIES

Share it