Latest News

മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മന്ത്രിസഭയില്‍ തീരുമാനം

മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മന്ത്രിസഭയില്‍ തീരുമാനം
X

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ കടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. റവന്യൂ വകുപ്പ് മന്ത്രി കെ രാജനാണ് ദുരന്തബാധിതരുടെ കടങ്ങള്‍ ഏറ്റെടുക്കാനുള്ള തീരുമാനം അറിയിച്ചത്. 18 കോടി 75 ലക്ഷത്തിലധികം രൂപയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം രൂപ ബാങ്കിന് സര്‍ക്കാര്‍ തിരിച്ചുനല്‍കും. 1,620 ലോണുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. 555 ഗുണഭോക്താക്കളുടെ കടമാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

ആറ് മേഖലയില്‍ ഉള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അര്‍ഹതപ്പെട്ടവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അറിയിക്കാം. കേന്ദ്രം മനുഷ്യത്വപരമല്ലാത്ത സമീപനമാണ് കാണിച്ചത്. കേരളത്തോടുള്ള പക പോക്കലാണ് കേന്ദ്ര നടപടി. തിരഞ്ഞെടുപ്പിന് മുന്നേ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it