ഐഎന്‍എല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി ദേശിയ നേതൃത്വത്തോടൊപ്പം ഡോ. എ എ അമീന്‍
ഇനിയും പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നവര്‍ ആരായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നും ഐഎന്‍എല്‍ ദേശിയ ഖജാന്‍ജി ഡോ. എ എ അമീന്‍ പറഞ്ഞു

ആലപ്പുഴ: പാര്‍ട്ടി ഒറ്റക്കെട്ടായി ദേശിയ നേതൃത്വത്തോടൊപ്പം ആണെന്ന് ദേശിയ ഖജാന്‍ജി ഡോ. എ എ അമീന്‍ .ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇനിയും പാര്‍ട്ടിയില്‍ വിമത പ്രവര്‍ത്തനം നടത്തുന്നവര്‍ ആരായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നും ഇടത് പക്ഷ മതേതര ചേരി ശക്തിപ്പെടുത്തുമെന്നും സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാനുള്ള കുല്‍സിത ശ്രമങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും, മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ മാതാവ് മറിയത്തിനും സംഗമം അനുശോചനം രേഖപ്പെടുത്തി.
ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ റിട്ടേണിങ്ങ് ഓഫീസര്‍ മുഹമ്മദ് ചാമക്കാല മുഖ്യപ്രഭാഷണം നടത്തി. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സാദത്ത് ചാരംമൂട് ,വിമന്‍സ് ലിഗ് ജില്ലാ പ്രസിഡന്റ് ആറ്റക്കുഞ്ഞ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ സ്മിത സന്തോഷ്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി ബദറുദ്ദീന്‍, നാഷണല്‍ യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി പി ലത്തീഫ്, ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ മോഹനന്‍, ഹബീബുള്ള ഓറശ്ശേരി, ലേബര്‍ യൂനിയന്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ഹബീബ് തൈപറപ്പില്‍.വിമന്‍സ് ലീഗ് ജില്ലാ ഖജാന്‍ജി സുജിത സുതന്‍, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ഖജാന്‍ജി ബിനു രാധാകൃഷ്ണന്‍, അമ്പലപ്പുഴ മണ്ഡലം ജനറല്‍ സെക്രട്ടറി ഷെരീഫ് കുട്ടി,വിനോദ് ചേര്‍ത്തല സംസാരിച്ചു.
RELATED STORIES
ആറ് വര്‍ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍...
15 Aug 2022 5:36 AM GMT'അടുത്ത അഞ്ചു വര്‍ഷം നിര്‍ണായകം; അഞ്ചു കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്‍...
15 Aug 2022 3:04 AM GMTഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സൈനികര്‍...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMT