അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍ നിര്‍മാണം; നാവിക സേനയും കൊച്ചി കപ്പല്‍ശാലയും കരാര്‍ ഒപ്പിട്ടു
6,311.32 കോടി രൂപയുടെ പദ്ധതിക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ആഴം കുറഞ്ഞ മേഖലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ചെറിയ അന്തര്‍വാഹിനി പ്രതിരോധ കപ്പകലുകളാണ് നാവിക സേനയക്കായി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നത്.ആദ്യ കപ്പല്‍ 42 മാസത്തിനകം നിര്‍മിച്ച് നല്‍കണമെന്നതാണ് വ്യവസ്ഥ. തുടര്‍ന്നുള്ള കപ്പലുകള്‍ ഒരു വര്‍ഷത്തില്‍ രണ്ട് എന്ന രീതിയിലും നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറണം

കൊച്ചി: ഇന്ത്യന്‍ നാവിക സേനക്ക് എട്ട് ചെറിയ അന്തര്‍വാഹിനി പ്രതിരോധ കപ്പലുകള്‍ നിര്‍മിക്കുന്നതിന് നാവിക സേനയും കൊച്ചിന്‍ കപ്പല്‍ശാലയും കരാര്‍ ഒപ്പിട്ടു. 6,311.32 കോടി രൂപയുടെ പദ്ധതിക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ആഴം കുറഞ്ഞ മേഖലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ചെറിയ അന്തര്‍വാഹിനി പ്രതിരോധ കപ്പകലുകളാണ് നാവിക സേനയക്കായി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നത്.
ആദ്യ കപ്പല്‍ 42 മാസത്തിനകം നിര്‍മിച്ച് നല്‍കണമെന്നതാണ് വ്യവസ്ഥ. തുടര്‍ന്നുള്ള കപ്പലുകള്‍ ഒരു വര്‍ഷത്തില്‍ രണ്ട് എന്ന രീതിയിലും നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറണം.750 ടണ്‍ ഭാരം വഹിച്ച് 25 നോട്ട് വേഗതയില്‍ സഞ്ചരിക്കാനാകുന്നതിനൊപ്പം വിമാന വാഹിനി സംവിധാങ്ങളുമുണ്ടാകും. സമുദ്രാന്തര്‍ ഭാഗങ്ങളിലെ പദാര്‍ഥങ്ങളെ നീക്കി മുന്നോട്ടുപോകാന്‍ കഴിയുന്നതായിരിക്കും കപ്പല്‍. തീരത്ത് രാത്രികാലങ്ങളിലുള്‍പ്പൈട തിരച്ചില്‍ നടത്തുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും പ്രത്യേക സജ്ജീകരണങ്ങളുണ്ടാകും. സമുദ്രാതിര്‍ത്തി ലംഘനമുള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിനും കപ്പല്‍ നിയോഗിക്കപ്പെടും. ചലനയന്ത്രങ്ങള്‍, സഹായക യന്ത്രങ്ങള്‍, വൈദ്യുതി ഉല്‍പാദനവും വിതരണവും, ക്ഷത നിയന്ത്രണം എന്നിവക്കെല്ലാം അത്യാധുനിക യന്ത്രസംവിധാങ്ങളായിരിക്കും ഉപയോഗിക്കുക.
നിലവില്‍ കൊച്ചി കപ്പല്‍ശാല 2,769 കോടി മുതല്‍മുടക്കില്‍ പുതിയ 310 എം ലോങ് ഡ്രൈഡോക്ക്, കപ്പല്‍ അറ്റകുറ്റപണി കേന്ദ്രം എന്നിവ വില്ലിങ് ടണ്‍ ദ്വീപില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചി കപ്പല്‍ശാല ഇന്ത്യയില്‍ ആദ്യമായി നാവിക സേനക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്നുണ്ട്. ഡിആര്‍ഡിഓക്ക് വേണ്ടി രണ്ട് സാങ്കേതിക പ്രദര്‍ശന കപ്പലും നിര്‍മിക്കുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണവിഭാഗത്തിന് വേണ്ടി '500പി.എ.എക്‌സ്' വെസ്സലുകളും നിര്‍മിക്കുന്നുണ്ട്. ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫിഷറീസ് വകുപ്പുകള്‍, ഇന്ത്യന്‍ നാവിക സേന എന്നിവക്ക് വേണ്ടി 27 ചെറു കപ്പലുകളും നിര്‍മിക്കുന്നു. സമീപകാലത്ത് ബിഎസ്എഫ് ഉള്‍പ്പെടെ മറ്റ് വിവിധ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍മാണങ്ങളുടെയും കരാര്‍ ഒപ്പിട്ടുണ്ട്.
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT