Kerala

ട്വന്റി-20: റെക്കോര്‍ഡ് നേട്ടത്തിലേക്ക് യുസ്വേന്ദ്ര ചാഹല്‍

ഹൈദരാബാദില്‍ നടന്ന മത്സരത്തിന്റെ പതിനെട്ടാം ഓവറില്‍ ഹെറ്റ്മെയറിനേയും കീറോണ്‍ പൊള്ളാര്‍ഡിനേയും വീഴ്ത്തി ചാഹല്‍ റണ്‍വേട്ടയ്ക്ക് തടയിട്ടിരുന്നു.

ട്വന്റി-20: റെക്കോര്‍ഡ് നേട്ടത്തിലേക്ക് യുസ്വേന്ദ്ര ചാഹല്‍
X

തിരുവനന്തപുരം: ടി-20യിലെ തന്റെ റെക്കോഡ് നേട്ടത്തിന് ഒരുങ്ങി ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. ഒരു വിക്കറ്റുകൂടി വീഴ്ത്താനായാല്‍ ടി-20യില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന ബഹുമതി ചാഹലിന് സ്വന്തമാകും.

ഹൈദരാബാദില്‍ നടന്ന മത്സരത്തിന്റെ പതിനെട്ടാം ഓവറില്‍ ഹെറ്റ്മെയറിനേയും കീറോണ്‍ പൊള്ളാര്‍ഡിനേയും വീഴ്ത്തി ചാഹല്‍ റണ്‍വേട്ടയ്ക്ക് തടയിട്ടിരുന്നു. അതുകൊണ്ടുതന്നെ താരത്തെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന രണ്ടാം മത്സരത്തിലും കളിപ്പിക്കുമെന്നുറപ്പാണ്.

കഴിഞ്ഞദിവസം ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ചാഹല്‍ 52 വിക്കറ്റ് തികച്ച് ആര്‍ അശ്വിനൊപ്പമെത്തിയിരുന്നു. അശ്വിന്‍ 46 മത്സരങ്ങളില്‍നിന്നുമാണ് 52 വിക്കറ്റെടുത്തത്. ചാഹല്‍ 35 കളികളില്‍നിന്നും അശ്വിന്റെ നേട്ടത്തിനൊപ്പമെത്തി.

ഏറ്റവും കുറഞ്ഞ മത്സരത്തില്‍ 50 വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറുമാണ് ചാഹല്‍. ചാഹല്‍ 34 കളികളില്‍നിന്നും 50 തികച്ചപ്പോള്‍ ജസ്പ്രീത് ബുംറ(41), അശ്വിന്‍(42) എന്നിവരാണ് പിറകിലുള്ളത്. 26 കളികളില്‍ നിന്നും 50 വിക്കറ്റെടുത്ത ശ്രീലങ്കയുടെ അജന്ത മെന്‍ഡിസ് ആണ് ടി20യിലെ അതിവേഗത്തില്‍ 50 വിക്കറ്റെടുത്ത റെക്കോര്‍ഡിനുടമ.

Next Story

RELATED STORIES

Share it