Kerala

ഇന്ത്യ- റഷ്യ സൈനിക സാങ്കേതിക സഹകരണം: സര്‍ക്കാര്‍തല കമ്മിറ്റി യോഗം കൊച്ചിയില്‍ ആരംഭിച്ചു

റഷ്യന്‍ നാവിസസേനയെ പ്രതിനിധീകരിച്ച് 120 പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം 21 വരെയാണ് യോഗം നടക്കന്നത്. റഷ്യന്‍ നിര്‍മ്മിത ആയുധങ്ങളുടെ യന്ത്രസാമഗ്രഹികളും സേവനങ്ങളും ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പ്രത്യേകമായി യോഗം ചര്‍ച്ച ചെയ്യും.

ഇന്ത്യ- റഷ്യ സൈനിക സാങ്കേതിക സഹകരണം: സര്‍ക്കാര്‍തല കമ്മിറ്റി യോഗം കൊച്ചിയില്‍ ആരംഭിച്ചു
X

കൊച്ചി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൈനിക സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സര്‍ക്കാര്‍തല കമ്മിറ്റിയുടെ സുപ്രധാന യോഗം കൊച്ചിയില്‍ ആരംഭിച്ചു. വൈസ് അഡിമിറല്‍ ജി എസ് പബ്ബി, റഷ്യന്‍ നാവികസേനയുടെ ചീഫ് എഞ്ചിനീയര്‍ ഐ എം സ്വറിച്ച് എന്നിവര്‍ ചേര്‍ന്ന് സംയുക്തമായ യോഗത്തന്റെി ഉദ്ഘാടനം നിര്‍വ്വഹിച്ചു. റഷ്യന്‍ നാവിസസേനയെ പ്രതിനിധീകരിച്ച് 120 പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം 21 വരെയാണ് യോഗം നടക്കന്നത്. റഷ്യന്‍ നിര്‍മ്മിത ആയുധങ്ങളുടെ യന്ത്രസാമഗ്രഹികളും സേവനങ്ങളും ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പ്രത്യേകമായി യോഗം ചര്‍ച്ച ചെയ്യും. റഷ്യന്‍ നിര്‍മ്മിത സൈനിക വിമാനങ്ങളിലും യുദ്ധകപ്പലുകളിലും അന്തര്‍വാഹിനികളിലും ഉപയോഗിക്കുന്ന മിസൈല്‍ സംവിധാനങ്ങള്‍ക്കുമുള്ള സാങ്കേതിക പിന്തുണയും യോഗത്തില്‍ ഉറപ്പു വരുത്തും. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയ്ക്ക് അതിവേഗത്തിലുള്ള സാങ്കേതിക സഹായവും ലഭ്യമാക്കുന്നതിനും റഷ്യയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ഇകെഎം ക്ലാസ് അന്തര്‍വാഹിനികളുടെ നവീകരണവും യോഗത്തില്‍ ചര്‍ച്ചയായി. റഷ്യന്‍ ആയുധ നിര്‍മ്മാണ കമ്പനികളെ പ്രതിനിധീകരിച്ച് വന്‍ സംഘമാണ് ഇതാദ്യമായി ഇത്തവണത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.

Next Story

RELATED STORIES

Share it