Kerala

അനധികൃത സ്വത്ത് സമ്പാദനം: പി വി അന്‍വറിനെ ഇഡി ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനം: പി വി അന്‍വറിനെ ഇഡി ചോദ്യം ചെയ്യുന്നു
X

എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബിനാമി ഇടപാടുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായ അന്‍വറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്.

നേരത്തെ ഡിസംബര്‍ 31-ന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സമയം നീട്ടി ചോദിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 7-ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി.

അന്‍വറിന്റെ ആസ്തിയിലുണ്ടായ അസ്വാഭാവികമായ വര്‍ധനവാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. അന്‍വറിന്റെ വീട്ടിലുള്‍പ്പടെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ചോദ്യം ചെയ്യുന്നത്. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി വി അന്‍വറിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.



Next Story

RELATED STORIES

Share it