Kerala

ആലുവയില്‍ വീണ്ടും വ്യാജ വാറ്റ് ; റിട്ട. പട്ടാളക്കാരനടക്കം നാലംഗ സംഘം പിടിയില്‍

ആലുവ കീഴ്മാട് , തുലാപ്പാടം റോഡില്‍ പാണ്ടന്‍ ചേരിയിലുള്ള വീട്ടില്‍ ചാരായം വാറ്റിയതിനാണ് വീട്ട് ഉടമസ്ഥനും മുന്‍ പട്ടാളക്കാരനുമായ സുരേഷ് എന്ന് വിളിക്കുന്ന കേളപ്പന്‍ (51), വിവിധ അബ്കാരി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുട്ടമശ്ശേരി അമ്പാട്ട് വീട്ടില്‍ അനി എന്ന് വിളിക്കുന്ന സനില്‍ കുമാര്‍ (42), ഇയാളുടെ സഹായികളായ കുട്ടമശ്ശേരി കരയില്‍ കോതേലിപ്പറമ്പില്‍ വീട്ടില്‍, ജെയിംസ് എന്ന് വിളിക്കുന്ന സുബ്രഹ്മണ്യന്‍ (42), കീഴ്മാട് - തുലാപ്പാടം റോഡില്‍ കല്ലായില്‍ വീട്ടില്‍രാജേഷ് (32) എന്നിവരെ ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്

ആലുവയില്‍ വീണ്ടും വ്യാജ വാറ്റ് ; റിട്ട. പട്ടാളക്കാരനടക്കം നാലംഗ സംഘം പിടിയില്‍
X

കൊച്ചി: ആലുവയില്‍ വീണ്ടും വ്യാജ വാറ്റ് സംഘം പിടിയില്‍.കൊവിഡിന്റെ മറവില്‍ വീട്ടില്‍ ചാരായം വാറ്റിയ റിട്ട.പട്ടാളക്കാരനടക്കം നാലംഗ സംഘം എക്‌സൈസിന്റെ പിടിയില്‍. ആലുവ കീഴ്മാട് , തുലാപ്പാടം റോഡില്‍ പാണ്ടന്‍ ചേരിയിലുള്ള വീട്ടില്‍ ചാരായം വാറ്റിയതിനാണ് വീട്ട് ഉടമസ്ഥനും മുന്‍ പട്ടാളക്കാരനുമായ സുരേഷ് എന്ന് വിളിക്കുന്ന കേളപ്പന്‍ (51), വിവിധ അബ്കാരി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുട്ടമശ്ശേരി അമ്പാട്ട് വീട്ടില്‍ അനി എന്ന് വിളിക്കുന്ന സനില്‍ കുമാര്‍ (42), ഇയാളുടെ സഹായികളായ കുട്ടമശ്ശേരി കരയില്‍ കോതേലിപ്പറമ്പില്‍ വീട്ടില്‍, ജെയിംസ് എന്ന് വിളിക്കുന്ന സുബ്രഹ്മണ്യന്‍ (42), കീഴ്മാട് - തുലാപ്പാടം റോഡില്‍ കല്ലായില്‍ വീട്ടില്‍ രാജേഷ് (32) എന്നിവരെ ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.

ചാരായം വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്.ഇവരുടെ പക്കല്‍ നിന്ന് രണ്ട് ലിറ്റര്‍ ചാരായവും, ചാരായം വാറ്റുന്നതിന് ഉപയോഗിക്കുന്ന 170 ലിറ്റര്‍ വാഷും, സ്റ്റൗവ്, ഗ്യാസ് കുറ്റി എന്നിവ അടക്കമുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ഈസ്റ്റര്‍, വിഷു എന്നീ വിശേഷ ദിവസങ്ങളിലെ ഉപയോഗത്തിനായി ശര്‍ക്കരയും മറ്റു ധാന്യങ്ങളുമിട്ടു പാകപ്പെടുത്തിയ വാഷ് വീട്ടിലെ അടുക്കളയില്‍ വച്ച് വാറ്റി ചാരായം എടുക്കുന്നതിനിടെ നാല്‍വര്‍ സംഘം കൈയ്യോടെ പിടിക്കപ്പെടുകയായിരുന്നു. നിലവിലെ അബ്കാരി നിയമപ്രകാരം ചാരായം വാറ്റുന്നത് 10 വര്‍ഷത്തെ തടവും അല്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ്.

ലോക്ക് ഡൗണ്‍ മൂലം മദ്യം ലഭിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വന്നതോടെയാണ് ചാരായം വാറ്റാന്‍ ആരംഭിച്ചതെന്ന് പ്രതികളെ ചോദ്യം ചെയ്തതിലൂടെ പറഞ്ഞതായി ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം കെ ഷാജി, എ വാസുദേവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് അനൂപ് , ടി അഭിലാഷ് ,പി വി വികാന്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ ജെ ധന്യ, എക്‌സൈസ് ഡ്രൈവര്‍ എ കെ സുനില്‍കുമാര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it