Kerala

ബിജെപിക്കാര്‍ക്ക് അന്തസ്സുണ്ടെങ്കില്‍ നിയമനിര്‍മാണത്തിന് തയ്യാറാവണം: കെ സുധാകരന്‍

സോണിയാ ഗാന്ധി എംപിമാര്‍ക്ക് ഒരു മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടില്ല

ബിജെപിക്കാര്‍ക്ക് അന്തസ്സുണ്ടെങ്കില്‍ നിയമനിര്‍മാണത്തിന് തയ്യാറാവണം: കെ സുധാകരന്‍
X

കോഴിക്കോട്: കേരളത്തിലെ ബിജെപിക്കാര്‍ക്ക് അന്തസ്സുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണത്തിനായി കേന്ദ്രത്തെ സമീപിക്കാന്‍ തയ്യാറാവണമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറാവാതെ അണികളെ ബലികൊടുത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതെന്തിനാണെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. അവസരവാദ രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറാവണം.

തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോവില്ല. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയ്ക്കായി നിയമനിര്‍മാണം നടത്താന്‍ ഇടപെടും. ഇതിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തും. ശബരിമലയില്‍ സമാധാനം തകര്‍ത്തത് മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വവും പിണറായിക്കാണ്. ഷിജിത്ത് എന്ന കണ്ണൂരുകാരന്‍ പോലിസാണ് യുവതികള്‍ക്ക് മുറിയെടുത്ത് കൊടുത്തത്. ശബരിമല ഡ്യൂട്ടിയില്ലാത്ത ഷിജിത്ത് ആരുടെ നിര്‍ദേശം അനുസരിച്ചാണ് അവിടെ എത്തിയതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി അറിയാതെ ഷിജിത്ത് ഇത് ചെയ്യില്ല. യുവതീ പ്രവേശത്തില്‍ സോണിയ ഗാന്ധി എംപിമാര്‍ക്ക് ഒരു മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കെ സി വേണുഗോപാല്‍ ശബരിമല വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.





Next Story

RELATED STORIES

Share it