Kerala

വീട്ടമ്മയെ മക്കളുടെ മുന്നില്‍ വെട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു

വീട്ടമ്മയെ മക്കളുടെ മുന്നില്‍ വെട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു
X

കൊച്ചി: വീട്ടമ്മയെ മക്കളുടെ മുന്നില്‍ വെട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു.കോതമംഗലം ഊന്നുകലിന് സമീപം വാടകക്ക് താമസിക്കുന്ന സജിയുടെഭാര്യ പ്രിയ(38) ആണ് മക്കളുടെ മുന്നില്‍ വെട്ടേറ്റ് മരിച്ചത്. സംഭവ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് സജി (42) യെ ഇന്ന് രാവിലെ 9.30 ഓടെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സജിക്കായി പോലിസ് തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി വരുന്നതിനിടെയാണ് ഇവര്‍ താമസിച്ചിരുന്ന വീടിന് മുന്‍പില്‍ 100 മീറ്ററോളം മാറി ആഞ്ഞിലി മരത്തില്‍ തൂങ്ങിയ നിലയില്‍ മ്യതദേഹം കാണപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ കൊലപാതകം. സംഭവ ശേഷം സജി ഒളിവിലായിരുന്നു. രാത്രി വൈകിയോ പുലര്‍ച്ചെയോ ആകാം സജി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.പ്രിയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംശയത്തെ തുടര്‍ന്നുള്ള കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Next Story

RELATED STORIES

Share it