Kerala

ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍
X

കോഴിക്കോട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെല്ലവൂര്‍ കുണ്ടുംപുറത്ത് റോസ് ഡെയില്‍ വീട്ടില്‍ ശോഭ(54)യാണ് കൊല്ലപ്പെട്ടത്. ശോഭയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച രാഘവനെ(64) നാട്ടുകാരും പോലിസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശോഭയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയരുന്നതിനാല്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലിസെത്തി വാതില്‍ തുറന്നപ്പോഴേക്കും ശോഭ മരിച്ചിരുന്നു.




Next Story

RELATED STORIES

Share it