മനുഷ്യക്കടത്ത്: ബോട്ടുവാങ്ങിയത് മല്‍സ്യബന്ധനത്തിനെന്ന് പറഞ്ഞ്; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി: മുനമ്പത്ത് നിന്നും മല്‍സ്യബന്ധന ബോട്ടില്‍ 43 അംഗ സംഘം വിദേശത്തേയക്ക് കടന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഘത്തിന് വിദേശത്തേയക്ക് കടക്കാന്‍ ബോട്ട് വാങ്ങിയ രണ്ടു പേരില്‍ ഒരാളെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി.
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അനില്‍കുമാറിനെയാണ് പോലീസ് ക്‌സ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാളുടെയൊപ്പം ബോട്ടുവാങ്ങാന്‍ പണം മുടക്കിയ തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്തന്‍ എന്നയാളിനായി പോലീസ് തിരിച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബോട്ടില്‍ രക്ഷപെട്ട സംഘത്തിനൊപ്പം ശ്രീകാന്തും ഉണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.മുനമ്പം സ്വദേശി ജിബിനില്‍ നിന്നാണ് ഇവര്‍ ബോട്ടുവാങ്ങിയത്. മല്‍സ്യബന്ധനത്തിനാണെന്നു പറഞ്ഞാണ് ബോട്ടു വാങ്ങിയതെന്നാണ് ജിബിന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ജനുവരി ഏഴിനാണ് മുനമ്പം സ്വദേശി ജിതിനും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അനില്‍കുമാര്‍ തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്തന്‍ എന്നിവര്‍ ചേര്‍ന്നു് ബോട്ട് വില്‍പന കരാര്‍ ഉണ്ടാക്കിയത്. കരാര്‍ പ്രകാരം 40 ലക്ഷം രൂപയക്കാണ് ബോട്ട് വില്‍പന നടത്തിയത് തുകയുടെ 70 ശതമാനം അനില്‍കുമാറും 30 ശതമാനം ശ്രീകാന്തനുമാണ് നല്‍കിയതെന്നാണ് വിവരം. എന്നാല്‍ ബോട്ടിന്റെ യഥാര്‍ഥ വില രണ്ടു ലക്ഷം രൂപയാണെന്ന് ജിബിന്‍ പോലീസിനോട് സമ്മതിച്ചുതായാണ് വിവരം.
ഈ പണം അവര്‍ ജിബിന് രൊക്കമായി നല്‍കുകയും ചെയ്തു.ഇവര്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ പ്രകാരം ബോട്ടിന്റെ ഉടമ അനില്‍കുമാര്‍ ആണ്. മല്‍സ്യബന്ധനത്തിനെത്ത് തെറ്റിദ്ധരിപ്പിച്ചാണ് ബോട്ട് വാങ്ങിയതെന്നാണ് ജിബിന്‍ പോലീസിനോട് പറഞ്ഞത്. ആദ്യം അനില്‍കുമാര്‍ വന്ന് ബോട്ടിന്റെ രേഖകള്‍ എല്ലാ പരിശോധിച്ച ശേഷം പോയി പിന്നീട് ശ്രീകാന്തനെയും കൂട്ടി വന്ന് ഡിസംബര്‍ 26 ന് വന്ന് അഡ്വാന്‍സ് തരികയായിരുന്നുവെന്ന് ജിബിന്‍ പോലീസിനോട് പറഞ്ഞതയാണ് അറിയുന്നത്.ബോട്ട് നല്‍കിയത് അനില്‍കുമാറിന്റെ പേരിലാണ് മല്‍സ്യബന്ധനത്തിനാണെന്നു പറഞ്ഞാണ് ഇവര്‍ ബോട്ടു വാങ്ങിയതെന്നും ജിബിന്‍ പറഞ്ഞു.
അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ പങ്കാളി ശ്രീകാന്തന്‍ ഒളിവിലാണ്. കരാര്‍ ഒപ്പിട്ടപ്പോള്‍ ശ്രീകാന്തന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യജമാണെന്ന് കണ്ടെത്തി. മനുഷ്യകടത്ത് സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാളാണ് ശ്രീകാന്തന്‍ എന്നാണ് പോലീസിന്റെ സംശയം. മുനമ്പത്ത് നിന്നു ബോട്ടില്‍ രക്ഷപെട്ടവര്‍ എല്ലാവരും തന്നെ ശ്രീലങ്കയിലെ തമിഴ് വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചുവെന്നാണ് സൂചന. സംഘത്തിലുള്ളവരെക്കുറിച്ചും ഇവരെ കൊണ്ടുപോയവരെക്കുറിച്ചും വിവരം ലഭിച്ചതായി എറണാകൂളം റേഞ്ച് ഐജി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
43 അംഗ സംഘം തങ്ങിയ ചെറായി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ റിസോട്ടുകളിലും ഹോട്ടലുകളിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഓസ്ട്രേലിയയിലേക്ക് കുടിയേറാനായിട്ടാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സംഘം മുനമ്പത്ത് എത്തിയതെന്നാണ് രഹസ്യാന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇവര്‍ മല്‍സ്യ ബന്ധന ബോട്ടില്‍ പുറംകടലിലെത്തിയിട്ടുണ്ടാകുമെന്നാണ് സൂചന. സംഘത്തെ കണ്ടെത്താനായി തീര സംരക്ഷണ സേനയും നാവിക സേനയും ഊര്‍ജിതമായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.സംഭവത്തെ കുറിച്ച് ദേശീയ, രാജ്യാന്തര അന്വേഷണ എജന്‍സികള്‍ പോലീസില്‍ നിന്നും വിവരം ശേഖരിച്ചു
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMT