ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി; പോലിസ് അന്വേഷണം തുടങ്ങി
ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്തുനിന്ന് മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്.

മലപ്പുറം: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും മുണ്ടില്‍ പൊതിഞ്ഞ നിലയില്‍ എല്ലുകളും കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്തുനിന്ന് മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊന്നാനി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരുവര്‍ഷം പഴക്കമുള്ള മൃതദേഹമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

ഭാരതപ്പുഴയില്‍ മരിച്ചവരുടെ മൃതദേഹ അവശിഷ്ടമാണോ അതോ കൊലപാതകമാണോ എന്ന് കണ്ടെത്തുന്നതിനായി പോലിസ് അന്വേഷണം തുടങ്ങി. വിശദമായ പരിശോധനക്കായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചിരിക്കുകയാണ്. ചമ്രവട്ടം പാലത്തിന് സമീപം കലുങ്കിനോട് ചേര്‍ന്ന് പായലും ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞ നിലയിലാണ് എല്ലുകള്‍ കണ്ടെത്തിയത്. ഇടുപ്പെലിന് സ്റ്റീലിട്ട തരത്തിലാണ് എല്ലുകള്‍. എല്ലിനൊപ്പം സ്റ്റീല്‍ കൂടി ലഭിച്ചതിനാല്‍ ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലിസിന്റെ തീരുമാനം.
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMT