Kerala

മഞ്ചേരിയിൽ ആളുമാറി ശസ്ത്രക്രിയ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഡോക്ടർമാർ ഉൾപ്പെടെ തീയേറ്ററിൽ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കൽ കോളജ് സൂപ്രണ്ട് ഉടൻ ഹാജരാക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നൽകണം

മഞ്ചേരിയിൽ ആളുമാറി ശസ്ത്രക്രിയ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
X

തിരുവനന്തപുരം: മഞ്ചേരി മെഡിക്കൽ കോളജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷൻ അംഗം കെ മോഹൻകുമാർ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു.

ഡോക്ടർമാർ ഉൾപ്പെടെ തീയേറ്ററിൽ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കൽ കോളജ് സൂപ്രണ്ട് ഉടൻ ഹാജരാക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നൽകണം.

മലപ്പുറം സ്വദേശിയായ മുഹമ്മദ് ഡാനിഷിനാണ് മൂക്കിലെ ദശയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ഉദരസംബന്ധമായ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന ധനുഷുമായി പേരുമാറി കുട്ടിയുടെ വയര്‍ കീറി ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. മുറിയിലേക്ക് മാറ്റിയപ്പോള്‍ മാതാപിതാക്കളാണ് കുട്ടിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ചെയ്തതെന്ന് കണ്ടെത്തിയത്. ശേഷം വീണ്ടും മൂക്കില്‍ ശസ്ത്രക്രിയ ചെയ്തു. തുടര്‍ന്ന് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it