മട്ടന്നൂരില്‍ ഹോട്ടലില്‍ രാത്രി അതിക്രമം; മൂന്നുപേര്‍ അറസ്റ്റില്‍
ഭക്ഷണം പാര്‍സല്‍ വേണമെന്ന് ആവശ്യപ്പെട്ട സംഘം പണം ചോദിച്ചപ്പോള്‍ നല്‍കിയില്ല.

കണ്ണൂര്‍: മട്ടന്നൂര്‍-തലശ്ശേരി റൂട്ടില്‍ ഹോട്ടലില്‍ രാത്രി അതിക്രമം നടത്തിയ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍-തലശ്ശേരി റൂട്ടിലെ ലിങ്‌സ് മാളിനു സമീപം താഴെചൊവ്വ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് രാത്രി 9ഓടെ മൂന്നംഗ സംഘം അതിക്രമം കാട്ടിയത്. ഭക്ഷണം പാര്‍സല്‍ വേണമെന്ന് ആവശ്യപ്പെട്ട സംഘം പണം ചോദിച്ചപ്പോള്‍ നല്‍കിയില്ല. തുടര്‍ന്ന് സപ്ലയറുമായി വാക്കേറ്റമുണ്ടാവുകയും ഗ്ലാസും പ്ലേറ്റും മറ്റും എറിഞ്ഞുതകര്‍ക്കുകയും ചെയ്തു. ഈ സമയം ഹോട്ടലിലുണ്ടായിരുന്ന കുടുംബത്തിലെ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മട്ടന്നൂര്‍ കനാലിനടുത്ത് വര്‍ക് ഷോപ്പ് ജീവനക്കാരനായ ബാബു, രഞ്ജിത്ത് തുടങ്ങി മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. യാതൊരു കാരണവുമില്ലാതെയാണ് ഹോട്ടലില്‍ അതിക്രമം നടത്തിയത്. ഹോട്ടലുടമയും പരിക്കേറ്റയാളും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
RELATED STORIES
വിവാദ ദൃശ്യങ്ങള്‍ നീക്കിയാല്‍ മാത്രം ചര്‍ച്ച; ഗൗതം ഗംഭീറിനെ...
8 Dec 2023 11:53 AM GMTദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;...
30 Nov 2023 3:21 PM GMTരണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം; ഇന്ത്യ-ഓസ്ട്രേലിയ...
25 Nov 2023 5:00 AM GMTഫൈനല്‍ കൈവിട്ടു; ഇന്ത്യയുടെ മൂന്നാം കിരീടമെന്ന സ്വപ്നം പൊലിഞ്ഞു; ആറാം ...
19 Nov 2023 4:23 PM GMTവീണ്ടും ഷമി ഹീറോ; കിവികളെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍
15 Nov 2023 5:31 PM GMTവാങ്കഡെയില്‍ ബാറ്റിങ് വെടിക്കെട്ടുമായി കോഹ്ലിയും ശ്രേയസും; കൂറ്റന്‍...
15 Nov 2023 12:43 PM GMT