Kerala

സിഎജി റിപോർട്ടിലെ കണ്ടെത്തലുകൾ തള്ളി ആഭ്യന്തര സെക്രട്ടറി; മുഖ്യമന്ത്രിക്ക് റിപോർട്ട് കൈമാറി

ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലെ പി​ഴ​വ് മാ​ത്ര​മാ​ണ് സിഎജി ക​ണ്ടെ​ത്തി​യ​ത്. തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതിൽ 1994മുതൽ പിഴവ് സംഭവിച്ചിട്ടുണ്ട്.

സിഎജി റിപോർട്ടിലെ കണ്ടെത്തലുകൾ തള്ളി ആഭ്യന്തര സെക്രട്ടറി; മുഖ്യമന്ത്രിക്ക് റിപോർട്ട് കൈമാറി
X

തി​രു​വ​ന​ന്ത​പു​രം: പോലിസിനെ പ്രതിക്കൂട്ടിലാക്കിയ സിഎജി റിപ്പോർട്ടിൽ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ പോ​ലിസി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അപ്പാടെ ത​ള്ളിയാണ് റിപോർട്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയത്.

തോക്കും വെടിക്കോപ്പുകളും കാണാതായതായുള്ള സിഎജി റിപ്പോർട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോർട്ടിൽ പറയുന്നു. ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലെ പി​ഴ​വ് മാ​ത്ര​മാ​ണ് സിഎജി ക​ണ്ടെ​ത്തി​യ​ത്. തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതിൽ 1994മുതൽ പിഴവ് സംഭവിച്ചിട്ടുണ്ട്. 2017ൽത്തന്നെ വെടിക്കോപ്പുകൾ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താൻ ഡിജിപി തന്നെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

എസ്എപി ബറ്റാലിയനിൽനിന്ന് 25 തോക്കുകൾ കാണാതായതായി സിഎജി റിപ്പോർട്ടിലുണ്ട്. എന്നാൽ പോലിസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പിൽ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനിൽനിന്ന് തിരുവനന്തപുരത്തെ ഏആർ ക്യാമ്പിലേയ്ക്ക് നൽകിയതായി കണ്ടെത്തി. 660 ഇൻസാസ് 5.56 എംഎം തോക്കുകൾ പോലിസ് ചീഫ് സ്റ്റോറിൽനിന്നും എസ്ഐ ക്യാമ്പിലേയ്ക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. 616 തോക്കുകൾ പല ബറ്റാലിയനുകളിലേയ്ക്ക് നൽകിയിട്ടുണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. ബാക്കിവരുന്ന 44 ഇൻസാസ് തോക്കുകൾ എസ്എപി ബറ്റാലിയനിലുണ്ട്. എ​ല്ലാ ആ​യു​ധ​ങ്ങ​ളു​ടെ​യും വെ​ടി​ക്കോ​പ്പു​ക​ളു​ടേ​യും വി​വ​രം കംപ്യൂട്ട​റൈ​സ്ഡ് ചെ​യ്യു​മെ​ന്നും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് ന​ൽ​കി.

സായുധ ബറ്റാലിയൻ ഡിഐജിയുടെ നേതൃത്വത്തിൽ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കൽക്കൂടി എടുക്കാൻ നിർഗദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സി​എ​ജി റി​പ്പോ​ർ​ട്ട് സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷാ​വ​ശ്യം ത​ള്ളി​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രാ​യ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യെ മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

Next Story

RELATED STORIES

Share it