Kerala

മോ​ഹ​ന്‍​ലാ​ലി​നെതി​രാ​യ ആ​ന​ക്കൊ​മ്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​മെന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്

ഇ​ത് സം​ബ​ന്ധി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്ന് വ​നംമ​ന്ത്രി കെ രാ​ജു പ​റ​ഞ്ഞു. കേ​സ് പി​ന്‍​വലി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​രവ​കു​പ്പ് എ​ടു​ത്ത തീ​രു​മാ​ന​ത്തി​ല്‍ നി​യ​മ​വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം ആ​രാ​യ​ണം.

മോ​ഹ​ന്‍​ലാ​ലി​നെതി​രാ​യ ആ​ന​ക്കൊ​മ്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​മെന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്
X

തി​രു​വ​ന​ന്ത​പു​രം: നടൻ മോ​ഹ​ന്‍​ലാ​ലി​നെതി​രാ​യ ആ​ന​ക്കൊ​മ്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ത​ട​സ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് എന്‍​ഒ​സി പു​റ​ത്തി​റ​ക്കി. മോ​ഹ​ന്‍​ലാ​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ന​പ​ടി. കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ആ​ഭ്യ​ന്ത​ര വ​കുപ്പി​ന്‍റെ ക​ത്ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ല​ഭി​ച്ചു.

എ​ന്നാ​ൽ, ഇ​ത് സം​ബ​ന്ധി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്ന് വ​നംമ​ന്ത്രി കെ രാ​ജു പ​റ​ഞ്ഞു. കേ​സ് പി​ന്‍​വലി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​രവ​കു​പ്പ് എ​ടു​ത്ത തീ​രു​മാ​ന​ത്തി​ല്‍ നി​യ​മ​വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം ആ​രാ​യ​ണം. അ​തി​നു​ശേ​ഷം മാത്ര​മേ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കുവെന്നും മ​ന്ത്രി പ​റ​ഞ്ഞു.

പെ​രു​മ്പാ​വൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​പ്പെ​ടു​വി​ച്ച എ​ന്‍​ഒ​സി​യു​ടെ പ​ക​ര്‍​പ്പ് വിവി​ധ വ​കു​പ്പു​ക​ള്‍​ക്ക് അ​യ​ച്ച​താ​യി ആ​ഭ്യ​ന്ത​രവ​കു​പ്പ് വ്യ​ക്തമാ​ക്കി. വ​നം​വ​കു​പ്പി​ന് ഈ ​ക​ത്ത് ല​ഭി​ച്ച​ട്ടി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

Next Story

RELATED STORIES

Share it