- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോളി ആഘോഷം അതിരുകടന്നു; തളിപ്പറമ്പില്‍ 30 കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
വിദ്യാര്‍ഥികളോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാതെ മാര്‍ഗതടസ്സം സൃഷ്ടിക്കുകയും റോഡിലൂടെ പോയ വാഹനങ്ങള്‍ തടയുകയും ചെയ്തതോടെയാണ് പോലിസ് ബലപ്രയോഗത്തിലൂടെ ഇവരെ അറസ്റ്റുചെയ്തത്.

കണ്ണൂര്‍: ഹോളി ആഘോഷം അതിരുകടന്നതിനെത്തുടര്‍ന്ന് തളിപ്പറമ്പില്‍ 30 കോളജ് വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തു. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒരുസംഘം വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി ഹോളിയാഘോഷത്തിന്റെ പേരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. രാത്രി എട്ടുമണി വരെ നീണ്ട ആഘോഷങ്ങള്‍ റോഡ് തടസ്സപ്പെടുത്തുന്ന വിധത്തിലേക്ക് വഴിമാറിയതോടെയാണ് പോലിസ് ഇടപെട്ടത്. വിദ്യാര്‍ഥികളോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാതെ മാര്‍ഗതടസ്സം സൃഷ്ടിക്കുകയും റോഡിലൂടെ പോയ വാഹനങ്ങള്‍ തടയുകയും ചെയ്തതോടെയാണ് പോലിസ് ബലപ്രയോഗത്തിലൂടെ ഇവരെ അറസ്റ്റുചെയ്തത്.
തലശ്ശേരിയിലെ അഷ്‌റഫ്(20), കൊളച്ചേരിയിലെ മുഹമ്മദ് ഷഹബാസ്(20), മാട്ടൂലിലെ സി എം കെ റജിനാസ്(20), തളിപ്പറമ്പ് മന്നയിലെ സിറാജ് ജാബിര്‍ (20), ധര്‍മടത്തെ കെ നിഹാല്‍ (20), കെ വി അനസ് (20) മാതമംഗലം, പാപ്പിനിശേരിയിലെ എ ടി മുഹമ്മദ് സല്‍മാന്‍(20), മാണിയൂരിലെ എന്‍ ടി ഷഹാബ്(20), മാട്ടൂലിലെ എന്‍ വി ഫര്‍ഹാന്‍(20), പാപ്പിനിശേരിയിലെ മുഹമ്മദ് സാജിദ്(20), പിണറായിയിലെ മുഹമ്മദ് ജാബിര്‍(20) സയ്യിദ് നഗറിലെ സി കെ സിനാജ്(20), മുയ്യത്തെ എം എം അന്‍സാജ്(20), ഫാറൂഖ്‌നഗറിലെ സി പി ആദിഫ്(20), നാറാത്ത് ആറാംപീടികയിലെ മുഹമ്മദ് ഷഹബാന്‍ (21), എം എം ബസാറിലെ കെ വി സജാദ്(20), പെരുമ്പടവിലെ മുഹമ്മദ് ശമാസ്(20), കണ്ണാടിപ്പറമ്പിലെ മുഹമ്മദ് സഫ്‌വാന്‍ (20), നാറാത്തെ കെ പി താഹിര്‍(20), ചേലേരിയിലെ വി കെ ജാഫര്‍(20), വെള്ളാവ് കുറ്റ്യേരിയിലെ ഒ കെ ഫാസില്‍(20), ചൊറുക്കളയിലെ മുഹമ്മദ് റയിസ്(20), തെന്നത്തെ മുസ്ഹബ്(20), മട്ടന്നൂരിലെ മുഹമ്മദ് ഷാബിര്‍(20), കല്യാശേരിയിലെ അഫ്‌ലഹ് ലത്തീഫ്(20), മാതമംഗലത്തെ കെ വി സാജിന്‍(20), സയ്യിദ്‌നഗറിലെ സി കെ ഷാനില്‍(20), സി പി അരാഫ്(20), നാറാത്തെ മുഹമ്മദ് ഷബാസ്(20), മുയ്യത്തെ എം എം അന്‍സാജ്(20) എന്നിവരെയാണ് പോലിസ് ഇന്ത്യന്‍ ശിക്ഷാനിയം 283 പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തത്.
ആദ്യം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തുവെങ്കിലും ആഘോഷം അതിരുവിട്ടതിനെത്തുടര്‍ന്ന് 25 പേരെക്കൂടി പോലിസ് അറസ്റ്റുചെയ്യുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















