Kerala

വെളളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കും: മുസ്‌ലിം ലീഗ്

വെളളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കും: മുസ്‌ലിം ലീഗ്
X
തിരുവനന്തപുരം: വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് . വെള്ളിയാഴ്ച പോളിങ് വിശ്വാസികള്‍ക്ക് അസൌകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിം ലീഗ് ചൂണ്ടിക്കാണിച്ചു. വോട്ടര്‍മാര്‍ക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാരായ വിശ്വാസികള്‍ക്കും ഇത് അസൗകര്യം സൃഷ്ടിക്കുമെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഇക്കാര്യം അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 543 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ തിയ്യതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മൂന്ന് മണിയോടെ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.






Next Story

RELATED STORIES

Share it