കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ പരീക്ഷാഫലവും റാങ്ക് പട്ടികയും പ്രസിദ്ധപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. എന്‍ട്രന്‍സ് പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് പട്ടിക തയ്യാറാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
കൊവിഡ് പശ്ചാത്തലത്തില്‍ സിബിഎസ്ഇ, ഐഎസ്ഇ സ്ട്രീമുകളില്‍ വാര്‍ഷിക പരീക്ഷ നടത്തിയിട്ടില്ലാത്തതിനാല്‍ പ്ലസ്ടു മാര്‍ക്ക് കൂടി പരിഗണിച്ച് ഫലം പ്രസിദ്ധീകരിച്ചാല്‍ അത് ഒരുവിഭാഗം വിദ്യാര്‍ഥികളോടുള്ള അനീതി ആയിരിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന പരീക്ഷയുടെ ഫലമോ റാങ്ക് ലിസ്‌റ്റോ പ്രസിദ്ധീകരിക്കുന്നത് ഇനി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് കോടതി ഉത്തരവായത്.
RELATED STORIES
അല്‍ നസ്റിനായി റൊണാള്‍ഡോയുടെ ആദ്യ ഗോള്‍; അല്‍ ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്‍
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന്‍ തിരിച്ചടി; ചാംപ്യന്‍സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍...
2 Feb 2023 6:22 AM GMT