ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതല്ല മുന്‍ഗണനയെന്ന് കെഎസ്ആര്‍ടിസി
ലാഭമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന വിഭാഗമല്ല കെഎസ്ആര്‍ടിസിയെന്നും തികച്ചു സേവന താല്‍പര്യമാണുള്ളത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനു സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു

കൊച്ചി: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതല്ല മുന്‍ഗണനയെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് അഞ്ചാം തിയതിക്ക് മുന്‍പായി ശമ്പളം നല്‍കുന്നതിനു പദ്ധതി ആവിഷ്‌കരിക്കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കെഎസ്ആര്‍ടിസി സത്യവാങ്മൂലം നല്‍കിയത്.
കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രാ സൗകര്യം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ലാഭമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന വിഭാഗമല്ല കെഎസ്ആര്‍ടിസിയെന്നും തികച്ചു സേവന താല്‍പര്യമാണുള്ളത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനു സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കൊവിഡ് വ്യാപനത്തിനു മുന്‍പു തന്നെ കെഎസ്ആര്‍ടിസിക്ക് 25 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ മാത്രമേയുള്ളുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൊവിഡ് കാലഘട്ടത്തില്‍ യാത്രക്കാര്‍ പൊതു വാഹനങ്ങള്‍ ഉപേക്ഷിച്ചു സ്വകാര്യ വാഹനങ്ങളിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഹരജിക്കാരന് അവരുടെ ശമ്പളത്തെക്കുറിച്ചുള്ള വിഷമംമമാത്രമേയുള്ളു
ജനങ്ങള്‍ നല്ല രീതിയില്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു ഇനിയും രണ്ടു വര്‍ഷമെങ്കിലുമെടുക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT