Kerala

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് പി സി ജോര്‍ജ്ജിന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വീണ്ടും വ്യാഴാഴ്ച കോടതി പരിഗണിക്കും

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം
X

കൊച്ചി: വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പാലാരിവട്ടം പോലിസ് എടുത്ത കേസില്‍ പി സി ജോര്‍ജ്ജിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് പി സി ജോര്‍ജ്ജിന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വീണ്ടും വ്യാഴാഴ്ച കോടതി പരിഗണിക്കും.കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നേരത്തെ പി സി ജോര്‍ജ്ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു.ഇതേ തുടര്‍ന്നാണ് പി സി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചത്.

തനിക്കെതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പി സി ജോര്‍ജ്ജിന്റെ വാദം.തന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെയാണ് കേസെടുത്തിരിക്കുന്നത്.ഈ സാഹചര്യത്തില്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് പി സി ജോര്‍ജ്ജ് കോടതിയില്‍ വാദിച്ചു.താന്‍ 33 വര്‍ഷം എംഎല്‍എയായിരുന്നു.നിയമത്തില്‍ നിന്നും ഓടിയൊളിക്കില്ലെന്നും പി സി ജോര്‍ജ്ജ് കോടതിയില്‍ വാദിച്ചു.എന്നാല്‍ പി സി ജോര്‍ജ്ജിന്റെ വാദത്തിന് മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it