Kerala

കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ: പശവെച്ച് ഒട്ടിച്ചാണോ റോഡുകള്‍ നിര്‍മിച്ചതെന്ന് ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

റോഡ് തകര്‍ന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്കാണ്.ഇവരെ നേരിട്ട് വിളിപ്പിക്കും.കൊച്ചി കോര്‍പ്പറേഷനും ഉത്തരവദിത്വമുണ്ടെന്നും കോടതി പറഞ്ഞു

കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ: പശവെച്ച് ഒട്ടിച്ചാണോ റോഡുകള്‍ നിര്‍മിച്ചതെന്ന് ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
X

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.നഗരത്തിലെ മിക്ക റോഡുകളും നടപ്പാതകളും തകര്‍ന്ന നിലയിലാണെന്നും പശവെച്ച് ഒട്ടിച്ചാണോ റോഡ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.തകര്‍ന്ന് റോഡുകളുമായി ബന്ധപ്പെട്ട ഹരജി കോടതി പരിഗണിക്കുകയായിരുന്നു.

വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന് കോടതി നോട്ടീസ് അയച്ചു.റോഡ് തകര്‍ന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്കാണ്.ഇവരെ നേരിട്ട് വിളിപ്പിക്കും.കൊച്ചി കോര്‍പ്പറേഷനും ഉത്തരവദിത്വമുണ്ടെന്നും കോടതി പറഞ്ഞു.നഗരത്തിലെ നടപ്പാതകളും അപകടാവസ്ഥയിലാണ്.കോടതിയുടെ ഇടപെടലുണ്ടായിട്ടും ഇതില്‍ മാറ്റമുണ്ടാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it