- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
30 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ആരോഗ്യ ഡേറ്റാബാങ്ക് തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ മികച്ച ചികില്‍സാ സംവിധാനത്തെ മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ആളുകള്‍ക്കുകൂടി പ്രയോജനപ്പെടുത്തുന്നതരത്തില്‍ ഹെല്‍ത്ത് ടൂറിസം പദ്ധതിക്കുകൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു
കൊച്ചി : ഹൃദ്രോഗം, ഉദര രോഗം തുടങ്ങി ജീവിത ശൈലീ രോഗം നേരത്തേ കണ്ടെത്തി ചികില്‍സിക്കുന്നതിന് 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പഞ്ചായത്ത് തലത്തില്‍ ആരോഗ്യ പരിശോധന കാര്‍ഡ് ലഭ്യമാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിള്‍ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ നിര്‍ദ്ധനരായ ഹൃദ്രോഗികള്‍ക്കായി ഹൈബി ഈഡന്‍ എംപി നടപ്പാക്കുന്ന സൗജന്യ ആന്‍ജിയോപ്ലാസ്റ്റി പദ്ധതിയായ ഹൃദയത്തില്‍ ഹൈബി ഈഡന്‍ പദ്ധതിയുടെയും ആശുപത്രിയിലെ നവീകരിച്ച ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന്റയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മികച്ച ചികില്‍സാ സംവിധാനത്തെ മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ആളുകള്‍ക്കുകൂടി പ്രയോജനപ്പെടുത്തുന്നതരത്തില്‍ ഹെല്‍ത്ത് ടൂറിസം പദ്ധതിക്കുകൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മുന്‍ ഡിഎംഒ ഡോ.എം ഐ ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് തിരഞ്ഞെടുക്കപ്പെടുന്ന 100 രോഗികള്‍ക്ക് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.നിജില്‍ ക്ലീറ്റസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സൗജന്യമായി ആന്‍ജിയോപ്ലാസ്റ്റി നടത്തുമെന്നും, റോട്ടറി ക്ലബിന്റെ സഹകരണത്തോടെ 60 പേര്‍ക്ക് സൗജന്യമായി പേസ്‌മേക്കര്‍ ഘടിപ്പിക്കുമെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.
ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നിലവില്‍ സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആയുഷ്മാന്‍ പദ്ധതി എന്നിവയില്‍ അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള ഹൃദ്രോഗ ചികില്‍സ സൗജന്യമാണെന്ന് ആശുപത്രി സെക്രട്ടറി അജയ് തറയില്‍ പറഞ്ഞു. യോഗത്തില്‍ ആശുപത്രി പ്രസിഡന്റ് എം ഒ ജോണ്‍, ടി ജെ വിനോദ് എംഎല്‍എ, ഡോ.എം ഐ ജുനൈദ് റഹ്മാന്‍, രഞ്ജിത് വാര്യര്‍, ജെബി മേത്തര്‍, സിപിആര്‍ ബാബു, ഇക്ബാല്‍ വലിയവീട്ടില്‍, അഗസ്റ്റസ് സിറിള്‍, പി വി അഷറഫ്, ഡോ.എസ് സച്ചിദാനന്ദ കമ്മത്ത് സംസാരിച്ചു.
RELATED STORIES
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്ക്ലേവ് നാളെ
5 Oct 2024 2:55 PM GMTഎക്സിറ്റ് പോള്; ഹരിയാനയില് കോണ്ഗ്രസ് മുന്നേറ്റം; ജമ്മു കശ്മീരില്...
5 Oct 2024 2:43 PM GMTസിപിഎം-കോണ്ഗ്രസ്-ലീഗ് സഖ്യം ആര്എസ്എസ് അജണ്ടക്ക് വേണ്ടി...
5 Oct 2024 12:05 PM GMTഡിഎംകെ നേതാക്കളുമായി ചര്ച്ച നടത്തി പി വി അന്വര്; കൂടിക്കാഴ്ച നാളെ...
5 Oct 2024 11:27 AM GMTയു എന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസിനെതിരായ ഇസ്രായേലിന്റ...
5 Oct 2024 10:48 AM GMTസവര്ക്കറെ അപകീര്ത്തിപ്പെടുത്തിയ കേസ് ; രാഹുല് ഗാന്ധി നേരിട്ട്...
5 Oct 2024 10:33 AM GMT