Kerala

ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിനു മുന്‍കൈയെടുത്ത വനിതാ ഓഫിസര്‍ക്ക് പോലിസ് മേധാവിയുടെ പ്രശംസാപത്രം

ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിനു മുന്‍കൈയെടുത്ത വനിതാ ഓഫിസര്‍ക്ക് പോലിസ് മേധാവിയുടെ പ്രശംസാപത്രം
X

തിരുവനന്തപുരം: കൊച്ചിയില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ക്ക് കേരള പോലിസിന്റെ ആദരം. കൊച്ചി പനങ്ങാട് പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ എവി ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പോലിസ് മേധാവിയുടെ പ്രശംസാപത്രവും ലഭിക്കും. യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ എ വി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പോലിസ് മേധാവി പറഞ്ഞു.

Next Story

RELATED STORIES

Share it