Kerala

മഴ ശക്തിപ്പെടും: ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ നിയോഗിച്ചു

3 സംഘത്തെ അധികമായി ആവശ്യപ്പെട്ടതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഴ ശക്തിപ്പെടും: ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ നിയോഗിച്ചു
X

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ മഴ ശക്തിപ്പെടുമെന്നതിനാല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഓറഞ്ച് അലര്‍ട്ട് ഉള്ള ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു. തൃശ്ശൂരില്‍ നിന്നുള്ള സംഘമാകും ഈ ജില്ലകളില്‍ എത്തുക.

3 സംഘത്തെ അധികമായി ആവശ്യപ്പെട്ടതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലപ്പുറം, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ആയിരിക്കും ഇവരെ നിയോഗിക്കുക.

അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it