Kerala

മലവെള്ളപ്പാച്ചില്‍: വിതുരയില്‍ ഒരുവീട് പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു

വിതുര വനമേഖലയില്‍ ഉണ്ടായ ശക്തമായ മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്.

മലവെള്ളപ്പാച്ചില്‍: വിതുരയില്‍ ഒരുവീട് പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു
X

തിരുവനന്തപുരം: വിതുര മീനാങ്കല്‍ പന്നിക്കുഴിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പതിനഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

വിതുര വനമേഖലയില്‍ ഉണ്ടായ ശക്തമായ മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്. പന്നിക്കുഴിയില്‍ അജിതകുമാരിയുടെ വീടാണ് തകര്‍ന്നത്. ആളപായമൊന്നും ഇല്ല. പ്രദേശവാസികളെ സമീപത്തെ ഒരു ട്രൈബല്‍ സ്‌കൂളിലേക്ക് മാറ്റുകയാണ്.

ഇന്നലെ തന്നെ കുറേപ്പേരെ മാറ്റി താമസിപ്പിച്ചിരുന്നു. വെള്ളം ഇപ്പോള്‍ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. വനമേഖലയില്‍ മഴ അവസാനിച്ചതായാണ് റിപോര്‍ട്ട്.


Next Story

RELATED STORIES

Share it