Kerala

പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയരാം;ജാഗ്രത മുന്നറിയിപ്പ്

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല കണ്‍ട്രോള്‍ റൂം സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കി

പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയരാം;ജാഗ്രത മുന്നറിയിപ്പ്
X

ആലപ്പുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല കണ്‍ട്രോള്‍ റൂം സജ്ജമാക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കാനും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it