ജാഗ്രത; മണിയാര്‍ ബാരേജിലെ ഷട്ടറുകള്‍ തുറക്കും

പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീര വാസികള്‍ ജാഗ്രതപാലിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജാഗ്രത; മണിയാര്‍ ബാരേജിലെ ഷട്ടറുകള്‍ തുറക്കും

പത്തനംതിട്ട: കാലവര്‍ഷം കനത്തതിനാലും കാരിക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോൽപാദനം കൂട്ടിയിട്ടുള്ളതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്. പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് തുറന്നുവിടും.

ഇതുമൂലം പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീര വാസികള്‍ ജാഗ്രതപാലിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top