Kerala

കനത്ത മഴ: വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴ: വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
X

കല്‍പ്പറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന കാസര്‍കോട് നദികള്‍ കരകവിഞ്ഞൊഴുകുന്നു. വീടുകളില്‍ വെള്ളം കയറി. നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു. തേജസ്വിനി പുഴ കരകവിഞ്ഞ് ഒഴുകി പാലായിയിലെ വീടുകളില്‍ വെള്ളം കയറി. മധുവാഹിനി പുഴ കരകവിഞ്ഞ് ഒഴുകി മധൂര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി.

Next Story

RELATED STORIES

Share it