Kerala

കനത്ത മഴ; പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

ജില്ലയിലെ എല്ലാ താലൂക്കാഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. കലക്ടറേറ്റ് - 0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല- 0469 2601303, കോഴഞ്ചേരി -04682222221, മല്ലപ്പളളി- 0469 2682293, അടൂര്‍ -04734 224826, റാന്നി- 04735 227442, കോന്നി -0468 2240087.

കനത്ത മഴ; പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
X

പത്തനംതിട്ട: ജില്ലയില്‍ മഴ ശക്തി പ്രാപിച്ചതോടെ ജില്ലാ ഭരണാകുടം പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. ജില്ലയില്‍ ജൂലൈ 22 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ ഡാമുകളിലെ ജല നിരപ്പ് ഉയരാന്‍ തുടങ്ങി. പമ്പ, കക്കി, ശബരിഗിരി എന്നീ പ്രധാന ഡാമുകളിലെ നിലവിലെ സംഭരണം പരമാവധി സംഭരണ ശേഷിയുടെ 24 ശതമാനം മാത്രമേ ഉള്ളൂ. എന്നാല്‍, ചെറിയ സംഭരണ ശേഷിയുള്ള ചെറുകിട ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.

റാന്നി താലൂക്കിലെ നാറാണംമുഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ തടയണയില്‍ വെള്ളം കവിഞ്ഞ് ഒഴുകുന്നതിനാല്‍ കുറുമ്പന്‍ മൂഴി കോളനിയിലേക്ക് പോകുന്ന കോസ് വേ വെള്ളം കയറുന്നത് പതിവുള്ളതാണ്. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കോളനി നിവാസികള്‍ക്ക് ജാഗ്രത നിര്‍ദേശവും പഞ്ചായത്ത് അധികൃതര്‍ക്കും ഫയര്‍ ഫോഴ്സിനും ആവശ്യമെങ്കില്‍ കോളനിവാസികളെ ക്യാമ്പിലേക്ക് മാറ്റാനുഉള്ള നിര്‍ദേശവും നല്‍കി.

റാന്നി തഹസില്‍ദാര്‍ക്കും പട്ടികവര്‍ഗ വികസന ഓഫീസര്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കാരിക്കയം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം ഉയര്‍ത്തിയതിനാല്‍ മണിയാര്‍ ഡാമിലെ ജലനിരപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ ഡാം ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി. സെക്കന്‍ഡില്‍ 6.6 എംക്യൂബ് ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതുമൂലം കക്കാട് ആറില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദിയുടെ ഇരുകരയിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പമ്പാനദിയിലും ഇതു മൂലം പരമാവധി 10 സെമി വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട് .

പമ്പാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഭക്തര്‍ പമ്പയിലേക്ക് ഇറങ്ങുന്നത് ബാരിക്കേഡുകള്‍ കെട്ടി നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്സ്, പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദേവസ്വം വകുപ്പിനും സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തോടുകളും പുഴയും മുറിച്ചു കടക്കരുത്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.

ജില്ലയിലെ എല്ലാ താലൂക്കാഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. കലക്ടറേറ്റ് - 0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല- 0469 2601303, കോഴഞ്ചേരി -04682222221, മല്ലപ്പളളി- 0469 2682293, അടൂര്‍ -04734 224826, റാന്നി- 04735 227442, കോന്നി -0468 2240087.

Next Story

RELATED STORIES

Share it