ഹൃദയശസ്ത്രക്രിയ പൂര്‍ത്തിയായി; മംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന കുഞ്ഞ് നിരീക്ഷണത്തില്‍
രാവിലെ 9 മണി മുതല്‍ വൈകീട്ട് നാലുമണി വരെ ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് പൂര്‍ത്തിയായത്. കുഞ്ഞ് ഇപ്പോള്‍ വിദഗ്ധഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കാര്‍ഡിയോ പള്‍മിനറി ബൈപാസിലൂടെയാണ് കുഞ്ഞിന് ഹൃദയശസ്ത്രക്രിയ ചെയ്തത്. തീരെ കുഞ്ഞായതിനാല്‍ വളരെ സൂക്ഷ്മതയോടെ, അവധാനതയോടെ ചെയ്യേണ്ട ശസ്ത്രക്രിയയാണ് നടത്തേണ്ടിയിരുന്നത്.

കൊച്ചി: മംഗളൂരുവില്‍നിന്ന് അടിയന്തരചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച 18 ദിവസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. രാവിലെ 9 മണി മുതല്‍ വൈകീട്ട് നാലുമണി വരെ ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് പൂര്‍ത്തിയായത്. കുഞ്ഞ് ഇപ്പോള്‍ വിദഗ്ധഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കാര്‍ഡിയോ പള്‍മിനറി ബൈപാസിലൂടെയാണ് കുഞ്ഞിന് ഹൃദയശസ്ത്രക്രിയ ചെയ്തത്. തീരെ കുഞ്ഞായതിനാല്‍ വളരെ സൂക്ഷ്മതയോടെ, അവധാനതയോടെ ചെയ്യേണ്ട ശസ്ത്രക്രിയയാണ് നടത്തേണ്ടിയിരുന്നത്. അതിനാലാണ് ശസ്ത്രക്രിയ ഏഴ് മണിക്കൂര്‍ നീണ്ടതും. കുഞ്ഞിന്റെ ഹൃദയം സങ്കോചിച്ചിരുന്നു. ഇത് ശരിയാക്കി. മാത്രമല്ല, ഹൃദയത്തിലെ ദ്വാരം അടയ്ക്കുകയും ചെയ്തു.
ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകള്‍ മാറ്റിയിട്ടുമുണ്ട്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാര്‍ഡിയോ പള്‍മിനറി ബൈപ്പാസില്‍നിന്നും ഭേദപ്പെടാനുള്ള സമയം മുഴുവന്‍ കുഞ്ഞ് ഐസിയുവിലായിരിക്കും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സ് ഏപ്രില്‍ 16നാണ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. സര്‍ക്കാരിന്റെ 'ഹൃദ്യം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികില്‍സാ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്.
അതേസമയം, ഹൃദയസംബന്ധമായ അസുഖം മൂലം അടിയന്തര ചികില്‍സ നടത്താന്‍ പെരിന്തല്‍മണ്ണയില്‍നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തേണ്ടതില്ലെന്നാണ് തീരുമാനം. രക്ഷിതാക്കള്‍ അനുമതി നല്‍കാതിരുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയ വേണ്ടെന്നുവച്ചത്. ശസ്ത്രക്രിയ നടന്നാലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചികില്‍സ എന്നിവ കണക്കിലെടുത്താണ് സമ്മതം നല്‍കാതിരുന്നത്. കുഞ്ഞിനെ തിരികെ മലപ്പുറത്തെ ആശുപത്രിയിലേക്കുതന്നെ കൊണ്ടുപോവാനാണ് സാധ്യത.
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT