Kerala

ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം; ജൂനിയര്‍ ഹോക്കി മുന്‍ ദേശീയ താരം ചികില്‍സ കിട്ടാതെ മരിച്ചു

പുതുച്ചേരിയിലെ വൃന്ദച്ഛല്‍ റെയില്‍വേ സ്‌റ്റേഷന്‍ അധികൃതര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം

ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം; ജൂനിയര്‍ ഹോക്കി മുന്‍ ദേശീയ താരം ചികില്‍സ കിട്ടാതെ മരിച്ചു
X

കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ ജൂനിയര്‍ ഹോക്കി മുന്‍ ദേശീയ ടീം താരം മരിച്ചു. കൊല്ലം പള്ളിമണ്‍ സ്വദേശി മനുവാണ് മരണപ്പെട്ടത്. പുതുച്ചേരിയിലെ വൃന്ദച്ഛല്‍ റെയില്‍വേ സ്‌റ്റേഷന്‍ അധികൃതര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം.

പോണ്ടിച്ചേരി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മനു ആറിനു വൈകീട്ടാണ് സുഹൃത്ത് നിധിനോടൊപ്പെ കേരളത്തിലേക്ക് ട്രെയിന്‍ കയറിയത്. യാത്രയ്ക്കിടെ മനുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും സുഹൃത്ത് നിധിന്‍ ഇക്കാര്യം ടിടിആറിനെ അറിയിക്കുകയും ചെയ്തു. വൃന്ദച്ഛല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചികില്‍സയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കാമെന്ന് ടിടിആര്‍ അറിയിച്ചെങ്കിലും സ്‌റ്റേഷനിലെത്തിയപ്പോള്‍ ആംബുലന്‍സോ മറ്റു സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് പരാതി. തുടര്‍ന്ന് അരമണിക്കൂര്‍ നേരം മനു റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞു. പിന്നീട് സ്‌റ്റേഷനിലിറങ്ങി പ്രദേശവാസിയുടെ സഹായത്തോടെ സുഹൃത്ത് ആംബുലന്‍സ് ഏര്‍പ്പാടാക്കിയെങ്കിലും മനു മരണപ്പെട്ടിരുന്നു. റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് മനുവിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുകയാണ്.


Next Story

RELATED STORIES

Share it