- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഭാര്യയെ പേടിച്ചിട്ടാണ് നാടുവിട്ടത്; തിരികെ പോകാന്‍ താല്പര്യമില്ല, മൊഴിയെ കുറിച്ച് അറിയില്ല': നൗഷാദ്
ഇന്നലെയാണ് പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞു.

തൊടുപുഴ: കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സയുടെ മൊഴിയില്‍ പൊലീസ് അന്വേഷിച്ച നൗഷാദ് ജീവനോടെ തൊടുപുഴയില്‍. തൊമ്മന്‍കുത്ത് ഭാഗത്തുനിന്നു കണ്ടെത്തിയ നൗഷാദ് പൊലീസ് സ്റ്റേഷനില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭയന്നിട്ടാണ് താന്‍ നാട്ടുവിട്ടത് എന്നു പറഞ്ഞു. ''ഭാര്യ വിളിച്ചുകൊണ്ടു വന്ന ആളുകള്‍ മര്‍ദിച്ചു. ഭാര്യയുമായി വഴക്കുണ്ടായിരുന്നു. പേടിച്ചാണ് നാടുവിട്ടത്. ഇനി തിരികെ പോകാനും പേടിയാണ്'' ഇതായിരുന്നു നൗഷാദിന്റെ വാക്കുകള്‍.
ഇനി ഭാര്യയുടെ അടുത്തേക്കു തിരികെ പോകാന്‍ താല്പര്യമില്ലെന്നും ഇയാള്‍ വ്യക്തമാക്കി. ''തൊമ്മന്‍കുത്തില്‍ പറമ്പില്‍ പണിയെടുക്കുകയാണ്. ഇവിടെ വന്നതിനുശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ല, ഫോണുമില്ല. ഭാര്യ എന്തുകൊണ്ടാണു കൊന്നു കുഴിച്ചുമൂടി എന്നൊരു മൊഴി നല്‍കിയതെന്ന് അറിയില്ല'' നൗഷാദ് പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനു ''കാണുമായിരിക്കും, എനിക്ക് തോന്നിയിട്ടുണ്ട്'' എന്ന മറുപടിയാണ് നൗഷാദ് നല്‍കിയത്. ഇന്നലെയാണ് പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞു.
ഭാര്യയുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് തൊടുപുഴയിലെ തൊമ്മന്‍കുത്തിലെത്തി അവിടെ ഒന്നര വര്‍ഷമായി താമസിച്ചു വരികയായിരുന്നു. ഇന്നലെമുതല്‍ നൗഷാദിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ ഇയാള്‍ താമസിച്ചുരുന്ന വീടിനു സമീപത്തുള്ളയാള്‍ ജയ്മോന് എന്ന പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന ജയ്മോന് നടത്തിയ അന്വേഷണത്തിലാണ് ഇത് നൗഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നൗഷാദിനെ കണ്ടെത്തിയതോടെ ഒന്നര വര്‍ഷമായി നടത്തുന്ന തിരച്ചിലിനും ഇന്നലെമുതല്‍ നടക്കുന്ന മൊഴി മാറ്റിപ്പറയല്‍ നാടകങ്ങള്‍ക്കുമാണ് അവസാനമാകുന്നത്.
RELATED STORIES
ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍
30 Jun 2025 5:12 PM GMT'അശോക ചക്രം ഹിന്ദു ചിഹ്നം'; ഇന്ത്യക്ക് മതേതര രാജ്യമായി...
30 Jun 2025 5:02 PM GMTശ്രീരാമസേന പ്രവര്‍ത്തകരെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
30 Jun 2025 4:40 PM GMTഇസ്രായേലി നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം
30 Jun 2025 2:39 PM GMTഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ;...
30 Jun 2025 1:49 PM GMTകന്‍വാര്‍ യാത്ര: മതമറിയാന്‍ 'തുണി ഉരിയല്‍' കാംപയിനുമായി ഹിന്ദുത്വ...
30 Jun 2025 12:55 PM GMT