കഞ്ചാവ് കൈവശം വച്ച പ്രതിക്ക് 10 വര്‍ഷം തടവും പിഴയും
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് എം ഡി സുനി ഹാജരായി

കൊച്ചി:കഞ്ചാവ് കൈവശം വച്ച കേസില്‍ മട്ടാഞ്ചേരി തുണ്ടത്തില്‍ വീട്ടില്‍ രതീഷ് ദാസിനെ (35) എന്‍ഡിപിഎസ്സ് നിയമം 20(b)ii((B) വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം തടവിനും50000 രൂപ പിഴ അടക്കുവാനും എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എസ് ശരത്ചന്ദ്രന്‍ ശിക്ഷിച്ചു. 2016 ജൂലൈ 30ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിന് സമീപം രണ്ടു ബാഗില്‍ 10 കിലോയിലധികം കഞ്ചാവുമായി നിന്നിരുന്ന രതീഷ് ദാസിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റെയില്‍വേ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ ടി രഘു അറസ്റ്റ് ചെയ്യുകയും കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. അന്വേഷണത്തില്‍ പ്രതി സേലത്തു നിന്നും ട്രെയിനില്‍ കടത്തി കൊണ്ടുവന്നതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസില്‍ അനേഷണം പൂര്‍ത്തികരിച്ചു റെയില്‍വേ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എസ് ഷാജിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 7 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകളും 5 തൊണ്ടി മുതലുകളും ഹാജരാക്കി . പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് എം ഡി സുനി ഹാജരായി.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT