Kerala

ഹാഥ്‌റസ് അതിക്രമം: 5,000 കേന്ദ്രങ്ങളില്‍ ഇന്ന് പോപുലര്‍ ഫ്രണ്ട് പ്രതിഷേധസംഗമം

ഹാഥ്‌റസില്‍ പീഡനത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി രൂപംകൊണ്ട ജനരോഷത്തെ മറച്ചുപിടിക്കാന്‍ യുപി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെതിരേ കുപ്രചാരണം നടത്തുകയാണ്.

ഹാഥ്‌റസ് അതിക്രമം: 5,000 കേന്ദ്രങ്ങളില്‍ ഇന്ന് പോപുലര്‍ ഫ്രണ്ട് പ്രതിഷേധസംഗമം
X

കോഴിക്കോട്: ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുകയും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരേ ഇന്ന് വൈകീട്ട് സംസ്ഥാനത്ത് 5,000 കേന്ദ്രങ്ങളില്‍ പ്രതിഷേധസംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അറിയിച്ചു. ഹാഥ്‌റസില്‍ പീഡനത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി രൂപംകൊണ്ട ജനരോഷത്തെ മറച്ചുപിടിക്കാന്‍ യുപി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെതിരേ കുപ്രചാരണം നടത്തുകയാണ്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പോയ കാംപസ് ഫ്രണ്ട് നേതാക്കളെയും ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റുചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്ത നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്. നിയമവാഴ്ചയെയും ഭരണഘടനാ മൂല്യങ്ങളെയും കാറ്റില്‍പ്പറത്തി സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുന്ന ഹിന്ദുത്വഭരണകൂടത്തിനെതിരേ യോജിച്ച ജനകീയപ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it