വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്തിനാപത്ത്: സഞ്ജയ് സിങ് എംപി
ബിജെപി നേതാക്കന്‍മാരുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയനിലപാടിന്റെ ഫലമായാണ് രാജ്യത്താകമാനം രണ്ടായിരത്തോളം ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുടെ ജീവഹാനിക്ക് കാരണമായത്. രാജ്യത്തിന് ഭീഷണിയായ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ബിജെപി അധികാരത്തിലേറിയതിന് ശേഷമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചത്. പാവങ്ങളെ ബുദ്ധിമുട്ടിക്കുകയും രാജ്യത്തിന്റെ സമ്പത്ത് കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയുമാണ് ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരൂര്‍: ഭരണകൂടം പിന്തുടരുന്ന വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്തിനാപത്തും മതേതര ഇന്ത്യയുടെ മഹത്തായ പൈതൃകത്തിനെതിരുമാണെന്ന് സഞ്ജയ് സിങ് എംപി (ഡല്‍ഹി) അഭിപ്രായപ്പെട്ടു. യുവത്വം: കടമയാണ്, കലാപമല്ല എന്ന പ്രമേയത്തില്‍ വിസ്ഡം യൂത്ത് സംസ്ഥാന സമിതി തിരൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'യൂത്ത് കോണ്‍ക്ലേവ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകം തകര്‍ത്തുകളയുന്ന നിലപാടാണ് ഭരണകൂടം നിരന്തരമായി പിന്തുടരുന്നത്.
ബിജെപി നേതാക്കന്‍മാരുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയനിലപാടിന്റെ ഫലമായാണ് രാജ്യത്താകമാനം രണ്ടായിരത്തോളം ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുടെ ജീവഹാനിക്ക് കാരണമായത്. രാജ്യത്തിന് ഭീഷണിയായ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ബിജെപി അധികാരത്തിലേറിയതിന് ശേഷമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചത്. പാവങ്ങളെ ബുദ്ധിമുട്ടിക്കുകയും രാജ്യത്തിന്റെ സമ്പത്ത് കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയുമാണ് ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജന സമൂഹത്തിന്റെ ക്ഷേമവും വികസനവും ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി തിരൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു.
രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞ് വരുന്നത് ഗുരുതരമായ സാമൂഹികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണം. സംസ്ഥാനത്ത് കെഎഎസ് നടപ്പാക്കുമ്പോള്‍ സംവരണതത്വങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സംഗമം ആവശ്യപ്പെട്ടു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സി മമ്മുട്ടി എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം ബാവ, വിസ്ഡം ഇസ്്‌ലാമിക്ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ്് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, വിസ്ഡം സംസ്ഥാന ജന: സെക്രട്ടറി ടി കെ അശ്‌റഫ്, ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. സി എം സാബിര്‍ നവാസ്, ഡോ.സി മുഹമ്മദ് റാഫി എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
RELATED STORIES
വീട്ടുവാടകയ്ക്ക് 18 ശതമാനം ജിഎസ്ടി; ബാധകമാവുക ആര്‍ക്കെല്ലാം ?
12 Aug 2022 3:10 PM GMTബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലുഗ്രൂപ്പ്; ഇന്ത്യയില്‍ പുതുതായി...
6 Aug 2022 12:39 PM GMTസ്മാര്‍ട്ട്, പ്രീമിയം സ്വിച്ച് ശ്രേണി 'സിഗ്നിയ ഗ്രാന്‍ഡ്'...
5 Aug 2022 1:38 PM GMTഎസ്ബിഐ സെര്‍വര്‍ തകരാറിലായി; യുപിഐ പണമിടപാടുകള്‍ തടസ്സപ്പെട്ടു
5 Aug 2022 9:30 AM GMTനോക്കിയ 8210 4ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
5 Aug 2022 4:41 AM GMTകേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഓണം ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്
4 Aug 2022 4:52 PM GMT