Kerala

വില്‍പനയക്കായി എത്തിച്ച ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവം: രണ്ടാം പ്രതി അറസ്റ്റില്‍

ഇടുക്കി,കട്ടപ്പന,നെടുമ്പുറത്ത് വീട്ടില്‍ ടോമിയെയാണ് അറസ്്റ്റു ചെയ്തത്.ഉടുമ്പഞ്ചോല മണലേമാക്കല്‍ വീട്ടില്‍ അജേഷിന്റെ കൈവശം ആലുവ ഭാഗത്ത് ഹാഷിഷ് ഓയില്‍ വില്‍ക്കുന്നതിനായി ടോമിയാണ് കൊടുത്തുവിട്ടതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. നവംബര്‍ 27 ന് അജേഷിനെ ആലുവയില്‍ നി്ന്നും എക്‌സൈസ് പിടികൂടിയിരുന്നു.അജേഷ് പിടിയിലായതറിഞ്ഞ് ടോമി തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയിരുന്നു.

വില്‍പനയക്കായി എത്തിച്ച ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവം: രണ്ടാം പ്രതി അറസ്റ്റില്‍
X

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും 1.250 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തിലെ രണ്ടാം പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.ഇടുക്കി,കട്ടപ്പന,നെടുമ്പുറത്ത് വീട്ടില്‍ ടോമിയെയാണ് അറസ്റ്റു ചെയ്തത്.ഉടുമ്പഞ്ചോല മണലേമാക്കല്‍ വീട്ടില്‍ അജേഷിന്റെ കൈവശം ആലുവ ഭാഗത്ത് ഹാഷിഷ് ഓയില്‍ വില്‍ക്കുന്നതിനായി ടോമിയാണ് കൊടുത്തുവിട്ടതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. നവംബര്‍ 27 ന് അജേഷിനെ ആലുവയില്‍ നി്ന്നും എക്‌സൈസ് പിടികൂടിയിരുന്നു.അജേഷ് പിടിയിലായതറിഞ്ഞ് ടോമി തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയിരുന്നു.ഇയാള്‍ വര്‍ഷങ്ങളായി കഞ്ചാവ്, ഹാഷിഷ് ഓയില്‍ കച്ചവടം നടത്തിവരികയാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഹാഷിഷ്, കഞ്ചാവ് എന്നിവ എത്തിച്ചു കൊടുക്കുന്നതില്‍ പ്രധാനിയാണ്.ആന്ധ്രയില്‍ കഞ്ചാവ ്കൃഷി നടത്തുന്ന ഇടുക്കിക്കാരനായ ഒരാളില്‍ നിന്നാണ് ഇയാള്‍ ഹാഷിഷ് ഓയില്‍ വാങ്ങുന്നത്. കള്ളനോട്ട് സംബന്ധിച്ച കേസിന്റെ അന്വേഷണത്തിലാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സി ഇയാളെ കസ്റ്റ്ഡിയില്‍ എടുത്തത്.തുടര്‍ന്ന് ഇയാളെ എക്‌സൈസ് സംഘത്തിന് കൈമാറുകയായിരുന്നു.പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ പക്കല്‍ രണ്ടു ലക്ഷം രൂപയുമുണ്ടായിരുന്നു.കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ചെയ്തു.കേസിന്റെ അന്വേഷണം തുടരുന്നതായി എറണാകുളം അസിസ്റ്റന്റ്.എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it